കാഞ്ഞങ്ങാട്: 18കാരന് കുഴഞ്ഞ് വീണ് മരണപ്പെട്ടു. കള്ളാറിലെ പ്രവാസി അഷ്റഫ്- ജമീല ദമ്പതികളുടെ മകന് അജ്മലാ(18)ണ് തിങ്കളാഴ്ച രാവിലെ കുഴഞ്ഞ് വീണ് മരണപ്പെട്ടത്.[www.malabarflash.com]
സഹോദരങ്ങള്‍: ഷറഫുദ്ദീന് (ഗള്‍ഫ്), അസ്കര്‍, ഷെരീഫ.
തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട അജ്മലിനെ മാതാവും പരിസരവാസികളും ചേര്‍ന്ന് ഉടന്‍ തന്നെ പൂടംങ്കല്ല് പ്രാഥമീക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിക്കുന്നതിനിടയില്‍ വഴിമധ്യേ മരണപ്പെടുകയായിരുന്നു.
അട്ടേങ്ങാനം ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ അജ്മല്‍ പിതാവിനും സഹോദരനുമോടൊപ്പം ഗള്‍ഫ് യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു. കള്ളാര്‍ പഞ്ചായത്ത് എംഎസ്എഫ് സെക്രട്ടറിയായിരുന്നു.
ആരോഗ്യ ദൃഡഗാത്രനായ യുവാവിന് കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ തോതിലുള്ള നെഞ്ചുവേദന അനുഭവപ്പെട്ടതായി പറയപ്പെടുന്നു. ഇതിന് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വീണ്ടും കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ നിലപാടെടുത്തു. ഇതിനിടെ രാജപുരം പോലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
എന്നാല്‍ മൃതദേഹത്തില്‍ കാലിന് നീരുവീക്കം കണ്ടെത്തിയതിനാല്‍ ഫോറന്‍സിക് സര്ജന് തന്നെ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് അജ്മലിന്റെ മൃതദേഹം ഉച്ചയോടെ പരിയാരത്തേക്ക് മാറ്റി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, മുസ്ലിംലീഗ് മണ്ഡലം പ്രസിഡണ്ട് എം പി ജാഫര്‍, ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുള്‍ റഹ്മാന് എന്നിവര്‍ ജില്ലാ ആശുപത്രിയിലെത്തി.
സഹോദരങ്ങള്‍: ഷറഫുദ്ദീന് (ഗള്‍ഫ്), അസ്കര്‍, ഷെരീഫ.


No comments:
Post a Comment