കാഞ്ഞങ്ങാട്: മത്സ്യവില്‍പ്പനക്കാരനെ ഇടിച്ചുകൊന്ന ശേഷം നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസിനെ കാഞ്ഞങ്ങാട് വെച്ച് പിടികൂടി. ഞായറാഴ്ച രാത്രി 11 മണിയോടെ ദേശീയ പാതയില്‍ പയ്യന്നൂര്‍ എടാട്ട് പിഇഎസ് വിദ്യാലയത്തിനടുത്താണ് അപകടമുണ്ടായത്. [www.malabarflash.com]
അപകടത്തില്‍ എടാട്ട് പറമ്പത്ത് എ കെ ജി വായനശാലക്ക് സമീപം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന മത്സ്യവില്പ്പനക്കാരന് പൈതലേന്‍ ഗണേശനാ (52) ണ് മരണപ്പെട്ടത്.
രാത്രി റോഡരികിലൂടെ നടന്നു പോകുകയായിരുന്ന ഗണേശനെ ഇടിച്ചുതെറിപ്പിച്ച ബസ് നിര്‍ത്താതെ പോവുകയായിരുന്നു. ബസിടിച്ച് തെറിച്ചുവീണ് രക്തത്തില്‍ കുളിച്ച് കിടന്ന ഗണേശനെ പിന്നീട് അതുവഴി വന്നവര്‍ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഏത് വാഹനമാണ് ഇടിച്ചതെന്ന് ആദ്യം വ്യക്തമായിരുന്നില്ല. പിന്നീടുള്ള അന്വേഷണത്തിലാണ് കെഎസ്ആര്‍ടിസി ബസാണ് അപകടം വരുത്തിയതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്നാണ് ബസിനെ കാഞ്ഞങ്ങാട് വെച്ച് പിടികൂടിയത്.
ഭാര്യ: സി ശോഭ. മക്കള്‍: ഗ്രീഷ്മ, ഗ്രീന ലക്ഷ്മി, ജിഷ്ണ. മരുമകന്: അജീഷ്. സഹോദരങ്ങള്‍: ശേഖരന്, കൗസല്യ, ചന്ദ്രമതി, നന്ദിനി, സരോജ്, പരേതനായ ബാലന്.


No comments:
Post a Comment