വൈപ്പിൻ: തമിഴ്നാട്ടിലെയും കേരളത്തിലെയും ബീച്ച് റിസോർട്ടുകളിൽ മോഷണം നടത്തിവന്ന അന്തർസംസ്ഥാന മോഷ്ടാവിനെ മുനന്പം പോലീസ് തന്ത്രപരമായി കുടുക്കി.[www.malabarflash.com]
ബീച്ചുകളിലെ ചെറിയ ഹോംസ്റ്റേകളിൽ താമസിച്ച് രാത്രികാലങ്ങളിൽ തൊട്ടടുത്തുള്ള വൻ റിസോർട്ടുകളിൽ കയറി മോഷണം നടത്തിവന്നിരുന്ന തഞ്ചാവൂർ ഒരത്തനാട് തിരുവോണം വില്ലേജിൽ ആനന്ദരാജ് (35)ആണ് പിടിയിലായത്.
2017 ജൂലൈയിൽ ചെറായി ബീച്ചിലെ രണ്ടു റിസോർട്ടുകളിൽനിന്നായി 17 പവന്റെ സ്വർണാഭരണങ്ങളും മൂന്നു ലക്ഷം രൂപയും കവർന്ന സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവന്ന പ്രത്യേകസംഘമാണ് സമാനരീതിയിൽ മോഷണം നടന്ന വർക്കല ബീച്ചിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി ഒരാൾ തന്നെയാണെന്ന് തീർച്ചപ്പെടുത്തിയത്.
രാത്രികാലങ്ങളിൽ റിസോർട്ടിലെ താമസക്കാർ കിടക്കുന്ന സമയത്ത് മേശപ്പുറത്തും മറ്റും വയ്ക്കുന്ന പണവും ആഭരണങ്ങളുമാണ് ഇയാൾ മോഷ്ടിക്കുന്നത്. മുനന്പം പോലീസിന്റെ അന്വേഷണത്തിൽ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചെങ്കിലും ആളെ വ്യക്തമായിരുന്നില്ല.
വർക്കല കേസിന്റെ പശ്ചാത്തലത്തിൽ സംഘം നൂറോളം ലോഡ്ജുകൾ കയറിയിറങ്ങി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ആധാർ കാർഡ് ലഭിച്ചത്. പ്രതി തമിഴ്നാട് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞ എസ്സിപിഒമാരായ സിജു, ഗിരീഷ് എന്നിവർ പിന്നീട് അന്വേഷണം ചെന്നൈയിലേക്ക് മാറ്റിയത്.

No comments:
Post a Comment