കൊച്ചി: പ്രശസ്ത സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനം (65) അന്തരിച്ചു. ചെവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]
കരൾ, വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് 22നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധയെത്തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മൃതദേഹം ബുധനാഴ്ച വൈകുന്നേരം മൂന്നു മുതൽ ആറുവരെ എറണാകുളം ടൗണ്‍ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കൊച്ചിയിലെ ഫൈൻആർട്സ് ഹാളിനു സമീപമുള്ള അദ്ദേഹത്തിന്റെ ഫ്ളാറ്റിലേക്കു കൊണ്ടുപോകും. വ്യാഴാഴ്ച രാവിലെ ഒന്‍പതിന് മൃതദേഹം കാഞ്ഞിരപ്പള്ളി ഇടക്കുന്നത്തുള്ള വസതിയിൽ എത്തിക്കും. പാറത്തോട് ഗ്രേസി മെമ്മോറിയൽ ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കും. ഭാര്യ: കുഞ്ഞുമോൾ, മക്കൾ: ഐശ്വര്യ, എയ്ഞ്ചൽ.
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി കണ്ണന്താനത്ത് ബേബിയുടേയും തങ്കമ്മയുടേയും ആറാമത്തെ മകനായി 1953 ഡിസംബർ 11നാണ് തന്പി കണ്ണന്താനം ജനിച്ചത്. സഹോദരങ്ങള്‍: ലീലാമ്മ കുരുടാമണ്ണില്‍ (റാന്നി), വത്സമ്മ പീടികക്കല്‍ (കാനം), മോളിയമ്മ അറയ്ക്കമണ്ണില്‍ ( അത്തിക്കയം), തോമസുകുട്ടി തോമസ്, എല്‍സമ്മ പണിക്കത്തറയില്‍ (കൂട്ടിക്കല്‍), സക്കറിയ തോമസ്, പരേതയായ രാജമ്മ കരുത്താനത്ത് (കാരയ്ക്കാട്, ചെങ്ങന്നൂര്‍). കോട്ടയം എം ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിലുമായിരുന്നു വിദ്യാഭ്യാസം.
സംവിധായകരായ ശശികുമാറിന്റേയും ജോഷിയുടേയും സഹായിയായാണു ചലച്ചിത്ര രംഗത്ത് എത്തുന്നത്. 1983ൽ "താവളം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. 1986ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം "രാജാവിന്റെ മകൻ ’ ആണ് തന്പിയെ പ്രശസ്തനാക്കിയത്. ചിത്രം നിർമിച്ചതും തന്പിതന്നെയായിരുന്നു.2001ൽ തന്പി സംവിധാനം ചെയ്ത "ഒന്നാമനി’ലൂടെയാണ് മോഹൻലാലിന്റെ മകൻ പ്രണവും അഭിനയ രംഗത്തേക്കെത്തിയത്.

80 - 90 കാലഘട്ടത്തിൽ നിരവധി ഹിറ്റ് സിനിമകൾ സംവിധാനം ചെയ്തു. രാജാവിന്റെ മകൻ, വഴിയോരക്കാഴ്ചകൾ, ഭൂമിയിലെ രാജാക്കൻമാർ, ഇന്ദ്രജാലം, നാടോടി, ചുക്കാൻ, മാന്ത്രികം, തുടങ്ങി പതിനാറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് സിനിമകൾ നിർമിച്ചു. മൂന്ന് സിനിമകൾക്ക് കഥയും തിരക്കഥയും എഴുതി. 2002ൽ "ലൈഫ് ഓണ്‍ ദി എഡ്ജ് ഓഫ് ഡെത്ത്' എന്ന ഹിന്ദി സിനിമയും സംവിധാനം ചെയ്തു. 2007ൽ പുറത്തിറങ്ങിയ ഒളിവർ ട്വിസ്റ്റ് എന്ന സിനിമയിൽ തന്പി കണ്ണന്താനം അഭിനയിക്കുകയും ചെയ്തു. 2004ൽ പുറത്തിറങ്ങിയ "ഫ്രീഡം' ആണ് അവസാന ചിത്രം. 2004 നു ശേഷം സിനിമയിൽ സജീവമല്ലായിരുന്നു.

No comments:
Post a Comment