കാസര്‍കോട്: മഴവില്‍ ക്ലബ്ബുകള്പ്രവര്ത്തിക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവൃത്തി പരിചയമേള- സിഗ്നിഫെയറിന് ദേളി സഅദിയ്യയില്‍ തുടക്കമായി.[www.malabarflash.com]
രാവിലെ 9 മണിക്ക് ആരംഭിച്ച സിഗ്നിഫെയറില് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുളള നൂറോളം സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.
ബുക്ക് ബൈന്റിംഗ്, വലനെയ്ത്ത്, ഓല കൊണ്ടുള്ള വസ്തുക്കള്‍, പാഴ് വസ്തുക്കള്‍ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഇരുപത്തിനാല് ഇനങ്ങളിലാണ് മത്സരം നടക്കുന്നത്.
പരിപാടിക്ക് മുന്നോടിയായി നടന്ന നൂറുല്‍ ഉലമ മഖാം സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്കി.എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളായ ഡോ മുഹമ്മദ് ഫാറൂഖ് നഈമി, എം ടി ശിഹാബുദ്ദീന് സഖാഫി, അശ്ഹര്‍ പത്തനം തിട്ട, സ്വലാഹുദ്ദീ അയ്യൂബി, സി എന്‍ ജഅ്ഫര്‍ , എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ ഗഫ്ഫാര്‍ സഅദി രണ്ടത്താണി, അബ്ദുല്‍ റഹ് മാന്‍ കല്ലായി, ഹനീഫ് അനീസ്,അബ്ദുള്ള സഅദി ചിയ്യൂര്, അബ്ദുള്ള സഅദി ചിത്താരി, ഫാസില്‍ സഅദി സംബന്ധിച്ചു.
തുടര്‍ന്ന് സ്വാഗത സംഘം ചെയര്മാന് ഹകീം ഹാജി കളനാട് പതാക ഉയര്‍ത്തി. വൈകീട്ട് നടക്കുന്ന സമ്മാനദാന ചടങ്ങ് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന് ഉദ്ഘാടനം ചെയ്യും. .


No comments:
Post a Comment