മട്ടന്നൂർ: ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളമാണ് കണ്ണൂരിൽ ഉദ്ഘാടനത്തിനു തയറായിരിക്കുന്നതെന്ന് മുൻ കേന്ദ്രവ്യോമയാന മന്ത്രിയും വിമാനത്താവള പദ്ധതിക്ക് മുൻകൈയെടുക്കുകയും ചെയ്ത സി.എം. ഇബ്രാഹിം.[www.malabarflash.com]
വിമാനത്താവളം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ വിമാനത്താവളത്തിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയയാളെന്ന നിലയിൽ വളരെ സന്തോഷമുണ്ട്. ലോകത്തെ ഏത് വിമാനത്താവളത്തോടും കിടപിടിക്കുന്ന സൗകര്യങ്ങളാണ് കണ്ണൂരിലുള്ളത്.
മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ ഉൾെ പ്പടെയുള്ളവരുടെ നിർലോഭമായ സഹകരണമാണ് പദ്ധതിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. 1996ൽ ദേവഗൗഡ മന്ത്രിസഭയിൽ വ്യോമയാന മന്ത്രിയായിരുന്ന സി.എം. ഇബ്രാഹിമാണ് മൂർഖൻപറമ്പിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
കണ്ണൂർ വിമാനത്താവളത്തിൽ സർവീസ് സെന്ററുകൾ തുടങ്ങാൻ രണ്ടു വിമാനക്കമ്പനികൾ താത്പര്യമറിയിച്ചിട്ടുണ്ട്. നിരവധി പേർക്ക് തൊഴിൽ ലഭിക്കാൻ ഇത് സഹായിക്കും. വിമാനത്താവളത്തിലേക്കുള്ള റോഡ് വികസനം കൂടി വേഗത്തിലാക്കണം. ഇതിനു ഭൂവുടമകളും സഹകരിക്കണം. വിമാനത്താവളത്തിലെത്തുന്നവർക്ക് ഹോട്ടൽ സൗകര്യമുൾപ്പടെയുള്ള വികസനം മട്ടന്നൂരിൽ വേണമെന്നും സി.എം. ഇബ്രാഹിം പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അദ്ദേഹം വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെത്തിലെ ടെർമിനൽ കെട്ടിടത്തിലെത്തിയ ഇബ്രാഹിമിനെ കിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി.ജോസ്, അഡ്മിനിസ്ട്രേഷൻ മാനേജർ ടി. അജയകുമാർ എന്നിവർ ചേർന്നു സ്വീകരിച്ചു.
ടെർമിനൽ ബിൽഡിംഗും പ്രദേശവും സന്ദർശിച്ച ശേഷം കിയാൽ അധികൃതരുമായി പ്രവൃത്തിയെക്കുറിച്ചു വിലയിരുത്തിയ ശേഷം സി.എം. ഇബ്രാഹിം ബംഗളൂരുവിലേക്ക് മടങ്ങി. പി.പി. ഹിദായത്തുള്ളയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

No comments:
Post a Comment