നീലേശ്വരം: നാട്ടിലെ ഏതു പ്രവർത്തനങ്ങളുടെയും നേതൃനിരയിലുള്ള മികച്ച സംഘാടകൻ, പ്രായഭേദമില്ലാതെ എല്ലാവരോടും സൗഹൃദം സൂക്ഷിച്ച പ്രസന്ന വദനൻ... [www.malabarflash.com]
ഒടയംചാൽ കുന്നുംവയലിൽ വാഹനാപകടത്തിൽ മരിച്ച നീലേശ്വരം ചായ്യോം മാനൂരി ചേലക്കാട്ടെ പി.ദിനേശ് കുമാറിന്റെ (43) മരണത്തിൽ അക്ഷരാർഥത്തിൽ തേങ്ങുകയാണ് നാട്.
ചുള്ളിക്കര സെന്റ് ജോസഫ്സ് സ്പെഷൽ സ്കൂളിൽ ഭിന്നശേഷിയുള്ള കുട്ടികളുടെ അധ്യാപകർക്കുള്ള പരിശീലന ക്യാംപിൽ നിന്നു ശനിയാഴ്ച ചായ്യോത്തെ വീട്ടിലെത്തി ഞായറാഴ്ച രാവിലെ ക്യാംപിലേക്കു പുറപ്പെട്ടതായിരുന്നു.
കഴിഞ്ഞ ദിവസമുണ്ടായ മിന്നലിൽ ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് രണ്ടു കുഴി രൂപപ്പെട്ടിരുന്നു. ഒരു തെങ്ങ് മിന്നലേറ്റു നശിക്കുകയും ചെയ്തു. ഈ വിവരമറിയുമ്പോഴും ഇദ്ദേഹം ക്യാംപിൽ ആയിരുന്നു. നിലവിൽ ചായ്യോം ഉദയ സ്പോർട്സ് ക്ലബ്ബിന്റെ പ്രസിഡന്റ് ആണ്.
പ്രശ്നക്കാരായ ചെറുപ്പക്കാരെ സൗഹാർദപൂർവം നേർവഴിക്കു കൊണ്ടുവരാനുള്ള ഇദ്ദേഹത്തിന്റെ കഴിവ് നാട്ടുകാർ എടുത്തു പറയുന്നു. ഭിന്നശേഷിയുള്ള കുട്ടികളുടെ പരിശീലനവും പുനരധിവാസവുമായിരുന്നു അത്യധികം താൽപര്യമുള്ള മേഖല. ഇവരുടെ അധ്യാപകരെ പരിശീലിപ്പിക്കാനും താൽപര്യമായിരുന്നു.
ഓട്ടിസം ബാധിച്ച കുട്ടികൾക്കായി കാഞ്ഞങ്ങാട് അടുത്തിടെ തുടങ്ങിയ പരിചരണ കേന്ദ്രത്തിന്റെ കേന്ദ്ര ആശയം ഇദ്ദേഹത്തിന്റേതാണ്. ചായ്യോത്ത് ജിഎച്ച്എസ്എസിൽ പൊതുദർശനത്തിനു വച്ചപ്പോൾ ഒരു നോക്കു കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. സംസ്കാരം കഴിയും വരെയും വീട്ടിലേക്കും ജനപ്രവാഹമായിരുന്നു.
ചായ്യോത്തെ റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഞ്ഞിരാമന്- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സൗമ്യ. ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ദേവനന്ദ് ഏക മകനാണ്.
സഹോദരങ്ങള്‍: ടി ബാബുരാജ് (പ്രധാന അധ്യാപകന്, ബളാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍), ചന്ദ്രമോഹനന് (ഗവ. ഹോമിയോ ആശുപത്രി, നീലേശ്വരം), കല, കനക.

No comments:
Post a Comment