നോയിഡ: ഇ കൊമേഴ്സ് ഭീമൻ ആമസോണിൽ മൊബൈൽ ഫോണ്‍ ബുക്ക് ചെയ്ത ആൾക്കു ലഭിച്ചത് സോപ്പ്. ഉപയോക്താവിന്റെ പരാതിയിൽ ആമസോണ്‍ ഇന്ത്യ മേധാവിക്കും മറ്റ് മൂന്ന് ഉന്നതതർക്കുമെതിരേ കേസ്. ഗ്രേറ്റർ നോയിഡ പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്.[www.malabarflash.com]
ആമസോണ്‍ ഇന്ത്യ തലവൻ അമിത് അഗർവാളിനു പുറമെ ലോജിസ്റ്റിക്ക്സ് സ്ഥാപനമായ ദർഷിത പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാരായ പ്രദീപ് കുമാർ, രവീഷ് അഗർവാൾ, ഡെലിവറി ബോയി അനിൽ എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പ്രോഡക്ട് മാറി കൊടുത്തത് ആമസോണും സ്ഥിരീകരിച്ചു.
കന്പനിയുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ തട്ടിപ്പുകളും തങ്ങൾ ഗൗരവത്തോടെയാണു കാണുന്നതെന്നും അന്വേഷണത്തില്‍ പോലീസിനോടു സഹകരിക്കുമെന്നും ആമസോണ്‍ പത്രക്കുറിപ്പിൽ അറിയിച്ചു.

No comments:
Post a Comment