തൃശൂർ: ഭർത്താവിനെ കൊല്ലാൻ ഭാര്യ ക്വട്ടേഷൻ കൊടുത്ത സംഭവത്തിൽ, ക്വട്ടേഷൻപണം പിടിച്ചുവാങ്ങാൻ പദ്ധതി തയാറാക്കുന്നതിനിടെയാണ് അക്രമിസംഘം കുടുങ്ങിയതെന്നു സൂചന. ക്വട്ടേഷൻ കൊടുത്തത് ആക്രമിക്കപ്പെട്ട കൃഷ്ണകുമാറിന്റെ ഭാര്യ സുജാതയുടെ കാമുകൻ സുരേഷ്ബാബുവാണ്.[www.malabarflash.com]
കൃഷ്ണകുമാറിനെ കൊലപ്പെടുത്താൻ നാലു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ ഉറപ്പിച്ചത്. എന്നാൽ, കൊലപാതകം നടക്കാതെ പോയതിനാൽ സംഘത്തിനു വാഗ്ദാനം ചെയ്ത പണം നല്കിയില്ല. ഇതിൽ രോഷാകുലരായ സംഘം സുരേഷ്ബാബുവിനെ ആക്രമിച്ച് പണം പിടിച്ചുവാങ്ങാനായി പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.
അഞ്ചുവർഷമായി കൃഷ്ണകുമാറും ഭാര്യ സുജാതയും അകൽച്ചയിലായിരുന്നു എന്നു പറയപ്പെടുന്നു. സുരേഷ്ബാബുവുമായി സുജാതയ്ക്കുള്ള അടുപ്പം കൃഷ്ണകുമാറിനു നേരത്തെ അറിയാമായിരുന്നു. ഇതു സംബന്ധിച്ച് വിയ്യൂർ പോലീസിൽ കൃഷ്ണകുമാർ നേരത്തെ പരാതി നൽകിയപ്പോൾ ഇരുകൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചതാണ്. എന്നാൽ, സുരേഷ്ബാബു ഹാജരായില്ല. തുടർന്നു സുജാതയെ പോലീസ് താക്കീതുനൽകി വിട്ടയച്ചു. സുജാതയുമായുള്ള അടുപ്പത്തച്ചൊല്ലി സുരേഷ് ബാബുവിന്റെ ഭാര്യയും പിണങ്ങിനിൽക്കുകയായിരുന്നു.

No comments:
Post a Comment