കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് പോയ കോഴിക്കോട് ചേവായൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന ബിന്ദുവിന്റെ മാതാപിതാക്കള്‍ അയപ്പനോട് മാപ്പപേക്ഷിച്ച് രംഗത്ത്.[www.malabarflash.com]
അയ്യപ്പ ഭക്തര്‍ക്കുണ്ടായ മനോവിഷമത്തില്‍ തങ്ങള്‍ ഏറെ ദു:ഖിതരാണ്. മകള്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി താന്‍ മല ചവിട്ടുമെന്നും ബിന്ദുവിന്റെ അമ്മ തങ്കമ്മ അറിയിച്ചു. മണ്ഡലകാലത്തിന് മുമ്പ് നവംബര്‍ 5ന് നട തുറക്കുമ്പോള്‍ മലചവിട്ടി അയ്യനെ ദര്‍ശിക്കാനാണ് തങ്കമ്മ ഉദ്ദേശിക്കുന്നത്.
അതേസമയം പ്രായാധിക്യം കാരണം ബിന്ദുവിന്റെ അച്ഛന് വാസു മലചവിട്ടില്ല, പകരം വീട്ടില്‍ പ്രാര്‍ത്ഥന നടത്തും.
കോഴിക്കോട് അധ്യാപികയായി ജോലി നോക്കുന്ന ബിന്ദു പോലീസിന്റെ സഹായത്തോടെ തിങ്കളാഴ്ചയാണ് ശബരിമലക്ക് പുറപ്പെട്ടത്. അയ്യപ്പഭക്തരുടെ പ്രതിഷേധത്തിനൊടുവില്‍ ഇവര്‍ യാത്ര അവസാനിപ്പിച്ച് തിരിച്ച് പോരുകയായിരുന്നു. എന്നാല്‍ ദര്‍ശനത്തിന് പോയി തിരിച്ചെത്തിയപ്പോള്‍ വീട് ഒഴിയണമെന്ന് ഉടമസ്ഥന് ആവശ്യപ്പെട്ടു. കുറേ ആളുകള്‍ വീട്ടിലേക്ക് പ്രകടനം നടത്തുകയും വീട്ടില്‍ നിന്ന് ഇവരെ ഇറക്കി വിട്ടില്ലെങ്കില്‍ വീട് അടിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ ഗത്യന്തരമില്ലാതെയാണ് ഉടമ ഒഴിയാന്‍ ആവശ്യപ്പെട്ടത്.


No comments:
Post a Comment