കാണ്‍പുര്‍: അടച്ചിട്ട ജ്വല്ലറി സ്റ്റോറില്‍ വന്‍ കവര്‍ച്ച. സ്വര്‍ണവും വജ്രവും വെള്ളിയും ഉള്‍പ്പെടെ 140 കോടി രൂപയുടെ ആഭരണങ്ങള്‍ മോഷ്ടാക്കള്‍ കവര്‍ന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ ബിര്‍ഹാന റോഡിലെ ജ്വല്ലറി സ്റ്റോറിലാണ് സംഭവം.[www.malabarflash.com]
പാര്‍ട്ണര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ജ്വല്ലറി അടഞ്ഞുകിടക്കുകയാണ്. 2013 മെയ് 30ന് അടച്ചിട്ട ജ്വല്ലറി സ്റ്റോര്‍ പാര്‍ട്ണര്‍മാരുടെ സാന്നിദ്ധ്യത്തില്‍ തുറക്കാന്‍ അടുത്തിടെ കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കുന്നതിന് തൊട്ടുമുമ്പാണ് മോഷണവിവരം പുറത്തറിയുന്നത്.
കോടിക്കണക്കിന് രൂപയുടെ വജ്രങ്ങളും നൂറുകിലോയിലേറ സ്വര്‍ണവും വെള്ളിയും നഷ്ടപ്പെട്ടെന്നാണ് പോലീസില്‍ ലഭിച്ച പരാതി. ജ്വല്ലറിയുമായി ബന്ധപ്പെട്ട ചില സുപ്രധാനരേഖകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജ്വല്ലറിയുടെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും, സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. കാണ്‍പുര്‍ ജില്ലാ പോലീസ് സൂപ്രണ്ട് രാജ്കുമാര് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.

No comments:
Post a Comment