Latest News

ദേശീയ ശില്പശാല; ഈ മൂവർ സംഘം ജില്ലയുടെ പ്രതിനിധികള്‍



കാഞ്ഞങ്ങാട്: പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഒരു പോലെ തിളങ്ങുന്ന ഈ മൂവർ സംഘം മുംബൈ ഐ.ഐ.ടി.യിൽ നടക്കുന്ന ദേശീയ ശില്പശാലയിൽ ജില്ലയെ പ്രതിനിധീകരിക്കും.[www.malabarflash.com]

കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് ഗവ:ഹയർ സെക്കൻഡറി സ്ക്കൂളിലെ പ്ലസ് ടൂ വിദ്യാർഥിനി സൂര്യ. എസ്. സുനിൽ, കാഞ്ഞങ്ങാട് ദുർഗാ ഹയർ സെക്കൻഡറിയിലെ മേഘാ സുരേഷ്, ചായ്യോത്ത് ഗവ:ഹയർ സെക്കൻഡറിയിലെ കെ.അഅര്‍ജുന്‍ എന്നിവരാണ്
ജില്ലയുടെ പ്രതിനിധികളായി മുംബൈയിലേക്ക് യാത്രതിരിച്ചവര്‍.
.
ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) മുംബൈയുടെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടാണ് 'സ്റ്റുഡൻസ് സോളാർ അംബാസിഡേഴ്സ് 'ശില്ലശാല സംഘടിപ്പിക്കുന്നത്.
ഗാന്ധിജയന്തി ദിനത്തിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്ത് നിന്നും ആകെ 50 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ കാസർകോടിന് മൂന്ന് പ്രതിനിധികളുണ്ട്. കണക്ക് രസതന്ത്രം, ഊർജതന്ത്രം എന്നീ വിഷയങ്ങളിൽ നൂറിൽ നൂറും, പാഠ്യേതര വിഷയങ്ങളിലെ മികവും ആണ് തെരഞ്ഞെടുപ്പിന്റെ മാനദണ്ഡം. 

ഹൊസ്ദുർഗ് കോടതിയിൽ പ്രാക്ടീസു ചെയ്യുന്ന എസ്.പി.സുനിൽ കുമാറിന്റെയും, ജില്ലാ സ്പത്രിയിലെ സ്റ്റാഫ് നഴ്സ് പി.വി.പുഷ്പലതയുടെയും മകളാണ് സൂര്യ. നേരെത്തെ അന്താരാഷ്ട്ര പയർ വർഷത്തോടനുബന്ധിച്ച നടന്ന ദേശീയ സെമിനാറിൽ സംസ്ഥാനത്തിന്റെ ഏക പ്രതി നിധിയായും പങ്കെടുത്ത് സമ്മാനം നേടിയിരുന്നു.
പെരിയ കെ.എസ്.ഇ.ബി.യിലെ സീനിയർ സൂപ്രണ്ട് കെ.വി.സുരേഷിന്റെയും, തൈക്കടപ്പുറം കൊ ട്രച്ചാലിലെ പ്രേമ മാടായിയുടെയും മകളാണ് മേഘ .
കാഞ്ഞങ്ങാട് ഗവ: ഫിഷറീസ് സ്ക്കൂളിലെ അധ്യാപകൻ കെ.രമേശിന്റെയും, ചായ്യോത്തു സ്കൂളിലെ അധ്യാപിക കെ.റീത്തയുടെയും മകനാണ് അര്‍ജുന്‍
തളങ്കര ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക എ.വി. ജീജി ക്കാണ് ജില്ലയുടെ പ്രതിനിധികളെ ശില്പശാലയിൽ പങ്കെടുപ്പിക്കുന്നതിനുള്ള ചുമതല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.