ഉദുമ: മാങ്ങാട് നന്മയുള്ള നാട് എന്ന സന്ദേശം ഉയർത്തി മാങ്ങാട്ട് മാനവ സൗഹൃദ സംഗമവും റാലിയും സംഘടിപ്പിച്ചു. ഗാന്ധിജയന്തി ദിനാചരണ സമിതിയും മാങ്ങാട്ടെ വിവിധ സംഘടനക്കളുടെ കൂട്ടായ്മ സംഘടിപ്പിച്ച സംഗമം കാസർകോട് സബ് ജഡ്ജ് പി ടി പ്രകാശൻ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
എ പത്മനാഭൻ അധ്യക്ഷനായി. ചട്ടഞ്ചാൽ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ കെ വി മണികണ്ഠൻ പ്രഭാഷണം നടത്തി. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദാലി, ബേക്കൽ എസ്ഐ കെ പി വിനോദ്കുമാർ, പഞ്ചായത്തംഗം ബീവി അഷ്റഫ്, ബേക്കൽ ഡിഎൽഎസ്എ കെ ദിനേശ, താലൂക്ക് ലൈബ്രറി കൺസിൽ സെക്രട്ടറി ടി രാജൻ, കെ പി ശശികുമാർ, മേരി വാഴയിൽ, മോഹനൻ മാങ്ങാട്, കെ കെ ശേഖരൻ, കെ എം സുധാകരൻ, സുഗുണകുമാർ, ഹസൻ, കെ വി കൃഷ്ണകുമാർ, രജഞ്ജിത്ത്, എം ഉണ്ണികൃഷ്ണൻ, വി മണികണ്ഠൻ, മുഹമ്മദ് റഷീദ് എന്നിവർ സംസാരിച്ചു. സി കൃഷ്ണൻ സ്വാഗതവും കെ ടി ചന്ദ്രൻ നന്ദിയും പറഞ്ഞു.
കെ വി ഗോപാലന്റെ ചിത്രപ്രദർശനം കെ എ ഗഫൂർ ഉദ്ഘാടനം ചെയ്തു. ഹസൻ എ റഹിമാൻ, വേണു മാങ്ങാട്, കണ്ണൻ കുഞ്ഞി മാങ്ങാട്, എ ശരത്, മുഹമ്മദ് അരമങ്ങാനം, ഗുറുവമ്മ, അപ്പു, പി രാഘവൻ, മാണിക്കം എന്നിവരെ ആദരിച്ചു. എൻഎസ്എസ് വിദ്യാർഥികൾ, പൊതുജനങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
നാടകോത്സവം നാടക‐സിനിമ സംവിധായകൻ ഗോപി കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. തെണ്ടി (റഫീഖ് മണിയങ്ങാനം), മര ദൈവം (ഉദയൻ കാടകം), ദിനേശന്റെ കഥ (ജയൻ കാടകം), നാടകങ്ങൾ അവതരിപ്പിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്, പീപ്പിൾസ് ചാരിറ്റബിൾ സൊസൈറ്റി, മൈത്രി വായനശാല ആന്റ് ഗ്രന്ഥാലയം, സീനിയർ സിറ്റിസൺ ഫോറം മാങ്ങാട്, സയൻസ് ഫോറം മാങ്ങാട്, ഹെൽത്ത് ലൈൻ കാസർകോട്, നാടക് കാസർകോട് മേഖലാ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സംഗമം സംഘടിപ്പിച്ചത്.


No comments:
Post a Comment