ചാലക്കുടി: പ്രളയക്കെടുതി വിതച്ച നാശത്തിൽനിന്നു കര കയറുന്നതിനിടെ ചാലക്കുടിയെ നടുക്കി ചുഴലിക്കാറ്റും കനത്തമഴയും. അരമണിക്കൂറോളം മരങ്ങളെ വട്ടം കറക്കി കാറ്റുവീശി. കെട്ടിടങ്ങളുടെ മേൽക്കൂരയിലെ ഷീറ്റുകൾ പറന്നു റോഡിൽ വീണു. ചിലത് കെട്ടിടങ്ങളിൽ തന്നെ തൂങ്ങിക്കിടക്കുന്ന നിലയിലാണ്.[www.malabarflash.com]
രണ്ടുമണിക്കൂറോളം കനത്ത മഴ പെയ്തു. ഒപ്പം ഭൂമികുലുക്കവും അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. സൗത്ത് ജംക്ഷനിലെ കെട്ടിടങ്ങളിലും പാലത്തിലുമാണു കുലുക്കം അനുഭവപ്പെട്ടതായി പറയുന്നത്.
പീച്ചിയിൽ കേരള വനഗവേഷണ കേന്ദ്രത്തിലെ ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന വിവരം ബുധനാഴ്ച്ച ലഭ്യമാകൂ.
അഞ്ചുവരെ മാത്രമാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. അഞ്ചുമണിക്കുശേഷമായിരുന്നു പ്രകൃതിക്ഷോഭം. പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ കോൺഫറൻസ് ഹാളിന്റെ മേൽക്കൂര പറന്നുപോയി. സീലിങ് തകർന്നു. രേഖകൾ നനഞ്ഞു നശിച്ചു.
സൗത്ത് ജംക്ഷനിൽ നഗരസഭ മിനി പാർക്കിലെ മരം പ്രൈവറ്റ് ബസ് സ്റ്റാൻഡ് വളപ്പിലേക്കു കടപുഴകിവീണു. തുടർന്ന് മണിക്കൂറുകളോളം ബസ് സ്റ്റാൻഡിലേക്കു ബസുകൾക്കു വടക്കേ വശത്തുകൂടി പ്രവേശിക്കാൻ സാധിക്കാതെയായി.
പല ഭാഗത്തും വൈദ്യുത കമ്പികൾ പൊട്ടി. ട്രാൻസ്ഫോമറുകൾ നിലംപൊത്തി. വൈദ്യുതി വിതരണം നിലച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടു രൂപപ്പെട്ടു. മരങ്ങൾ വാഹനങ്ങൾക്കു മുകളിൽ വീണു കേടുപാടുണ്ട്.
സുരഭി തിയറ്ററിൽ സിനിമ പ്രദർശിപ്പിക്കുന്നതിനിടെ മേൽക്കൂരയ്ക്കു കേടുപാടുണ്ടായി. ഉള്ളിലേക്കു വെള്ളം വീണതോടെ സിനിമ കണ്ടിരുന്നവർ പരിഭ്രാന്തരായി പുറത്തേക്കോടി. സ്ക്രീൻ രണ്ടിൽ ഷോ നിർത്തിവച്ചു.
ബി.ഡി. ദേവസി എംഎൽഎയുടെ കാറിനു മുകളിലേക്കു മരം വീണു ചില്ലു തകർന്നു. റോഡരികിൽ കാർ പാർക്കു ചെയ്തു ദന്ത ഡോക്ടറെ കാണാൻ എംഎൽഎ പോയ സമയത്താണു സംഭവം.

No comments:
Post a Comment