കോഴിക്കോട്: കാരാട്ട് റസാഖ് എംഎൽഎയുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു. താമരശേരിയിൽ കാറും ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിലാണ് അബ്ദുൽ ഗഫൂർ മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.[www.malabarflash.com]
മൈസൂരിൽനിന്നു തിരികെവരവെ പുലർച്ചെ മൂന്നരയോടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. അബ്ദുൽ ഗഫൂർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

No comments:
Post a Comment