കൊച്ചി: സ്ത്രീകള്‍ക്കെതിരായി മോശം പരാമര്‍ശം നടത്തിയ നടന് കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. ചവറയില്‍ എന്‍ഡിഎ നടത്തിയ ശബരിമല സംരക്ഷണ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു നടനും ബിജെപി നേതാവുമായ തുളസിയുടെ വിവാദ പ്രസ്താവന.[www.malabarflash.com]
ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നായിരുന്നു തുളസി പ്രസംഗത്തിനിടെ ആവശ്യപ്പെട്ടത്.
ഇവിടുത്തെ അമ്മമാരെല്ലാം ശബരിമലയ്ക്ക് പോകണം. എന്തിനാണെന്നോ. ചില അവളുമാർ ഒരുങ്ങിയിട്ടുണ്ട്. അങ്ങനെ ആരെങ്കിലും വന്നാല്‍, അവളുമാരെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം- കൊല്ലം തുളസി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച നാലു ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും തുളസി പരിഹസിച്ചു. സ്വാമിയല്ലാതെ ശരണമില്ല എന്ന് പതുക്കെ പറഞ്ഞാല്‍ പോര. ഇത് കേള്‍ക്കണം, അങ്ങ് ഡല്‍ഹിയില്‍. സുപ്രീംകോടതിയിൽ. വിധി പറഞ്ഞ ആ ശുംഭന്മാര് കേള്‍ക്കണം- തുളസി പറഞ്ഞു.

No comments:
Post a Comment