വേങ്ങര: മലപ്പുറം പറപ്പൂർ പൊട്ടിപ്പാറയിൽ മർദനമേറ്റ മധ്യവയസ്കൻ മരിച്ചു. ആലചുള്ളിയിലെ പൂവൻവളപ്പിൽ കോയ (54) ആണ് മരിച്ചത്.[www.malabarflash.com]
കട്ടിപ്പാറയിൽ കോയ ജോലിചെയ്യുന്ന വളം നിർമാണശാലക്കു മുന്നിൽ വാഹനം നിർത്തിയിട്ടതുമായി ബന്ധപ്പെട്ടു വാക്കു തർക്കം ഉണ്ടായിരുന്നു. ഇവർ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോയ ജോലി ചെയ്യുന്ന ഗോഡൗണിൽ എത്തി മർദിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ കോയ രാത്രി പത്തുമണിയോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണു മരണപ്പെട്ടത്. പ്രതികളെന്നു കരുതുന്ന അഞ്ച് പേർ കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഭാര്യ :ആസ്യ
ഗുരുതരമായി പരുക്കേറ്റ കോയ രാത്രി പത്തുമണിയോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണു മരണപ്പെട്ടത്. പ്രതികളെന്നു കരുതുന്ന അഞ്ച് പേർ കസ്റ്റഡിയിലായതായി സൂചനയുണ്ട്. ഭാര്യ :ആസ്യ

No comments:
Post a Comment