ദേളി: ജാമിഅ, സഅദിയ്യയ്ക്ക് വീണ്ടും അഭിമാന നേട്ടം. സഅദിയ്യ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥി മുഹമ്മദ് തസ്നീമാണ് വിശുദ്ധ ഖുര്‍ആന്‍ ഹിഫ്ള് പഠനം പൂര്‍ത്തിയാക്കുമ്പോള്‍ സഅദിയ്യക്ക് അഭിമാനമാകുന്നത്. പഠിച്ചത് മുഴുവന്‍ 'ജല്സത്തുദൗറ' (ഒരേ ഇരുത്തതില്‍ ഖത്ത്മ് ഓതിത്തീര്‍ക്കല്‍) തീര്‍ത്ത് കൊണ്ടാണ് തസ്നീം ശ്രദ്ധേയനാവുന്നത്.[www.malabarflash.com]
ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു വര്‍ഷം കൊണ്ടാണ് സാധാരണയില്‍ ജല്‍സത്തുല്‍ ദൗറ തീര്‍ക്കാറ്.പക്ഷെ തസ്നീം ഹാഫിള് ആകുന്ന അതേ ദിവസം ജല്‍സത്തു ദൗറ തീര്‍ത്ത് ഹാഫിളാവുകയാണ് .സ്കൂള്‍ പഠനത്തോടൊപ്പം 2 വര്‍ഷവും 4 മാസവും കൊണ്ടാണ് തസ്നീം ഈ നേട്ടം കൈവരിച്ചത്
രാവിലെ ആരംഭിച്ച് സന്ധ്യ ആവുമ്പോഴേക്കും ഖുര്‍ആന്‍ മുഴുവനും മന:പാഠമായി ഉസ്താദിന്റെ മുമ്പില്‍ ഓതിതീര്ത്ത് ഹിഫ്ള് പഠനം പൂര്‍ത്തിയാക്കി ചരിത്രനേട്ടം തീര്‍ക്കുന്ന അപൂര്‍വ്വരില്‍ ഒരാളായി മാറുകയാണ് തസ്നീം.
ഒരേ ഇരുത്തത്തില്‍ ഖുര്‍ആന്‍ മുഴുവനും ഓതിത്തീര്‍ക്കുക എന്നത് കൗതുകമാണ്.ഒന്ന്, അഞ്ച്,പത്ത്, പതിനഞ്ച്, ഇരുപത്, മുപ്പത് എന്നീ ക്രമത്തില്‍ വ്യത്യസ്ത സമയങ്ങളില്‍ ഓതിത്തീര്‍ക്കുന്ന ശൈലിയാണ് ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ കണ്ടുവരുന്നത്.പതിവിന് വിപരീതമായാണ് മുഹമ്മദ് തസ്നീം ഹിഫ്ള് പഠനത്തില്‍ തന്റെ കഴിവ് തെളിയിച്ചത്.സൗമ്യശീലനും മിടുക്കനുമായ തസ്നീം മത്സരവേദികളിലും കഴിവ് തെളിയിച്ച പ്രതിഭയാണ്.അച്ചടക്കത്തിലും പഠനത്തിലും സ്കൂള്‍ അധ്യാപകരുടെയും ഉസ്താദുമാരുടെയും സ്നേഹവും പ്രശംസയും പിടിച്ചുപറ്റാന്‍ തസ്നീ മിന് സാധിച്ചിട്ടുണ്ട്.
ഖുര്‍ആന്‍ പഠന രംഗത്തെ തുടര്‍ച്ചയായ ചരിത്ര നേട്ടങ്ങള്‍ സഅദിയ്ക്ക് ജനമനസ്സില്‍ ഇടം നേടാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പതിനഞ്ചോളം ഹാഫിളീങ്ങള്‍ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞ് ജല്‍സത്തുല്‍ ദൗറ ഓതിതീര്ത്ത് സഅദിയ്യയില്‍ ചരിത്രം സൃഷിടച്ചത് വാര്‍ത്തയായിരുന്നു. ഖുര്‍ആന്‍ തിരിച്ചോത്തില് ഖത്മ് തീര്‍ത്ത അഹമദ് ഖൈസും സഅദിയ്യ ഹിഫ്ള് കോളേജ് വിദ്യാര്‍ത്ഥിയാണ്.
ഖുര്‍ആന്‍ പഠന രംഗത്തെ തുടര്‍ച്ചയായ ചരിത്ര നേട്ടങ്ങള്‍ സഅദിയ്ക്ക് ജനമനസ്സില്‍ ഇടം നേടാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പതിനഞ്ചോളം ഹാഫിളീങ്ങള്‍ ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കി ഒരു വര്‍ഷം കഴിഞ്ഞ് ജല്‍സത്തുല്‍ ദൗറ ഓതിതീര്ത്ത് സഅദിയ്യയില്‍ ചരിത്രം സൃഷിടച്ചത് വാര്‍ത്തയായിരുന്നു. ഖുര്‍ആന്‍ തിരിച്ചോത്തില് ഖത്മ് തീര്‍ത്ത അഹമദ് ഖൈസും സഅദിയ്യ ഹിഫ്ള് കോളേജ് വിദ്യാര്‍ത്ഥിയാണ്.
മഞ്ചേശ്വരം മിയ പദവ് സ്വദേശി അമ്മബ്ബയുടെയും മര്യയുടെയും മകനായ തസ്നീം രണ്ട് വര്‍ഷം മുമ്പാണ് സഅദിയ്യ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ പഠിക്കാനെത്തുന്നത്. പഠനത്തില്‍ മിടുക്കനായ തസ്നീം സഹപാഠികള്‍ക്ക് മാതൃകയാവുന്നു. ഇപ്പോള്‍ സഅദിയ്യയില്‍ സ്കൂള്‍ പഠനത്തോടൊപ്പം ഖുര്‍ആന്‍ ഹിഫ്ള് പഠിക്കുകയാണ് തസ്നീം.
ഹിഫ്ള് പഠന രംഗത്ത് വീണ്ടും സഅദിയ്യ പുതു ചരിത്രം തീര്‍ക്കുകയാണ് തസ്നീമിലൂടെ.
തസ്നീമിന്റെ ചരിത്രനേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സഅദിയ്യ ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജ് ഉസ്താദുമാരായ ഹാഫിള് അഹ്മദ് സഅദി ചേരൂര്‍, ഹാഫിള് അന്‍വര്‍ അലി സഖാഫി ഷിറിയ, ഹാഫിള് യൂസുഫ് സഖാഫി അയ്യങ്കേരി ,ഹാഫിള് ഉസ്മാന് മുസ്ലിയാര് മലപ്പുറം എന്നിവരെയും വിദ്യാര്‍ത്ഥി തസ്നീമിനെയും സഅദിയ്യ പ്രസിഡന്റ് KS ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി ഫസല്‍ കോയമ്മ തങ്ങള്‍ കുറ , വര്‍ക്കിങ്ങ് സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, മറ്റു സഅദിയ്യ കമ്മിറ്റി അംഗങ്ങളും അനുമോദിച്ചു


No comments:
Post a Comment