ആലപ്പുഴ: ജലന്തർ രൂപതയിലെ വൈദികനെ ജലന്തറിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നിലപാടെടുക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്ത പൂച്ചാക്കൽ പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയാണു മരിച്ചത്.[www.malabarflash.com]
ദൗസയിലെ പള്ളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മരണം ദുരൂഹമാണെന്നും അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞ മേയിൽ ഇദ്ദേഹത്തെ സ്ഥലം മാറ്റിയിരുന്നു. കന്യാസ്ത്രീയുടെ പരാതി വിവാദമായതിനു ശേഷമായിരുന്നു സ്ഥലംമാറ്റം.
ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീക്ക് ഫാ. കുര്യാക്കോസ് സഹായങ്ങൾ നൽകിയിരുന്നു. ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴിയും നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു വൈക്കം ഡിവൈഎസ്പി കെ. സുഭാഷ് ഫാ. കുര്യാക്കോസ് കാട്ടുതറയെ ജലന്തറിൽ ചോദ്യം ചെയ്തിരുന്നു.
ഒൻപതു വൈദികരുടെ മൊഴിയാണ് അന്ന് പോലീസ് എടുത്തത്. ഇതേത്തുടർന്ന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസ സ്ഥലത്തിനുനേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു.

No comments:
Post a Comment