കുമ്പള: തോട്ടത്തില്‍ കാട് വെട്ടാന്‍ പോയ ജമാഅത്ത് പ്രസിഡണ്ട് ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍. കൊടിയമ്മ ജമാഅത്ത് പ്രസിഡണ്ട് മൂസ പള്ളത്തിമാറിനെ (75) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]
വെള്ളിയാഴ്ച ജുമുഅ നമസ്കാരം കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് സ്വന്തം തോട്ടത്തില്‍ കാട് വെട്ടുന്ന യന്ത്രവുമായി പോയ മൂസ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനാല്‍ വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ അഗ്നിശമന സേനയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിനിടെ രാത്രി പത്തരയോടെ തോട്ടത്തിലെ കുളത്തില്‍ ചളിയില്‍ പൂണ്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹം പുറത്തെടുത്തത്. അരയില്‍ ബന്ധിച്ച കാടുവെട്ടി യന്ത്രവും അപ്രത്യക്ഷമായത് മരണത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
കുമ്പള എസ് ഐ ടി.വി.അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കാസറകോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ശനിയാഴ്ച രാവിലെ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതിനിടെ മരണകാരണത്തെക്കുറിച്ച് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭാര്യ: ഹവ്വാമ്മ, മക്കള്‍: ജലീല്‍, സലാം, നസീമ (കുമ്പള പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍), ഉമ്മാലി, സൈനബ്, സഫിയ.


No comments:
Post a Comment