ഉദുമ: കരിപ്പോടി അയ്യപ്പഭജനമന്ദിരം ആഴിപൂജാ മഹോൽസവത്തോടനുബന്ധിച്ച് നടന്ന വിദ്യാഗോപാലമന്ത്രാർച്ചനയിൽ നൂറുകണക്കിനു വിദ്യാർത്ഥികൾ പങ്കെടുത്തു.[www.malabarflash.com]
പാലക്കുന്ന് കഴകം ഭഗവതീക്ഷേത്ര മുഖ്യകർമ്മി സുനീഷ് പൂജാരി ഭദ്രദീപം കൊളുത്തി, അനുഗ്രഹ പ്രഭാഷണം നടത്തി. ഭണ്ഡാര വീട്ടിൽ നിന്നും ഭജനമന്ദിരത്തിലേക്കുള്ള ആചാര്യ വരവേൽപ്പ് നടന്നു. ഗുരുപുരം നാരായണമൂർത്തി യുടെ കാർമ്മികത്വത്തിൽ വിദ്യാഗോപാലമന്ത്രാർച്ചന നടന്നു.
ഡിസംബർ 23, 24 തീയ്യതികളിലാണ് കരിപ്പോടി അയ്യപ്പഭജനമന്ദിരത്തിൽ ആഴിപൂജാ മഹോൽസവം നടക്കുന്നത്. മഹോൽസവത്തോടനുബന്ധിച്ച് വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറും

No comments:
Post a Comment