കാസര്‍കോട്: പുനസംഘടനാ ഭാഗമായി ജില്ലയിലെ 375 യൂണിറ്റുകളില്‍ യൂത്ത് കൗണ്‍സിലുകള്‍ സംഘടിപ്പിക്കാന്‍ കാസര്‍കോട് സുന്നി സെന്ററില്‍ നടന്ന ജില്ലാ എസ് വൈ എസ് ക്യബിനറ്റ് യോഗം തീരുമാനിച്ചു.[www.malabarflsh.com]
ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍ ഉദ്ഘാടനം ചെയ്തു. ബശീര്‍ പുളിക്കൂര്‍ പുനസംഘടനാ മാര്‍ഗരേഖ അവതരിപ്പിച്ചു.
നവംബര്‍ ഒന്നിനും 30നുമിടയില്‍ നടക്കുന്ന കൗണ്‍സിലില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികള്‍ ചുമതലയേല്‍ക്കും. സക്രിയ യൗവ്വനത്തിന് കരുത്താവുക എന്ന വിഷയത്തില്‍ ക്ലാസ്സുകളും സംഘടനാ റിപ്പോര്ട്ടിന്മേല് ചര്‍ച്ചയും നടക്കും.
പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിന് എല്ലാ ഘടകത്തിലേക്കും റിട്ടേണിങ് ഓഫീസര്‍മാരെ തെരെഞ്ഞെടുത്തു. യൂണിറ്റ് സര്‍ക്കിള്‍ ആര് ഒമാര്‍ക്ക് ജില്ലയിലെ ഒമ്പത് സോണ്‍ കേന്ദ്രങ്ങളില്‍ പരിശീലനം നടക്കും. പരിശീലനം ഈ മാസം 28ന് പൂര്‍ത്തിയാകും.
ഡിസംബര്‍ 2നകം സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകളും ജനുവരി 15നകം സോണ്‍ കൗണ്‍സിലുകളും പൂര്‍ത്തിയാകും.
. വിവിധ സോണിലേക്ക് റിട്ടേണിങ് ഓഫീസര്‍മാരായി പി എസ് ആറ്റക്കോയ തങ്ങള്‍ (കാഞ്ഞങ്ങാട്), സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ (കുമ്പള), അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ (ഉപ്പള), അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ (കാസര്‍കോട്), എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍ (ബദിയടുക്ക), അശ്റഫ് കരിപ്പോടി (തൃക്കരിപ്പൂര്‍), അശ്റഫ് സുഹ്രി പരപ്പ (ഉദുമ), ശാഫി സഅദി ഷിറിയ (മഞ്ചേശ്വരം) , അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട (മുള്ളേരിയ) എന്നിവരെ തെരെഞ്ഞെടുത്തു. .

No comments:
Post a Comment