കണ്ണൂര്‍: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആദ്യ യാത്രക്കാരനായി ഇറങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നു. തലശ്ശേരി-മാഹി ബൈപാസ് പ്രവൃത്തി ഉദ്ഘാടനം ചെയ്യാനാണു മുഖ്യമന്ത്രി ജില്ലയില്‍ എത്തുന്നത്.[www.malabarflash.com]
കൊച്ചിയില്‍ നിന്നു വി.ആര്.എല്‍ ലോജിസ്റ്റിക്സിന്റെ വിമാനത്തിലെത്തുന്ന മുഖ്യമന്ത്രി ചൊവ്വാഴ്ച വൈകിട്ട് 3.30നാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുക. പരിപാടിയുടെ ഉദ്ഘാടകനായ കേന്ദ്രമന്ത്രി നിധിന് ഗഡ്കരിയും മുഖ്യമന്ത്രിക്കൊപ്പം വിമാനത്തില്‍ ഉണ്ടാകുമെന്നറിയുന്നു.
വൈകിട്ട് 6.30ന് ഇരുവരും കൊച്ചിയിലേക്കു മടങ്ങും. ശനിയാഴ്ച ബി.ജെ.പി ജില്ലാകമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനാണ് അമിത് ഷാ പ്രത്യേക വിമാനത്തില്‍ കണ്ണൂരില്‍ ഇറങ്ങിയത്. ഇതു സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സമൂഹമാധ്യമങ്ങൡലെ പോര്‍മുഖത്തിനു വഴിതുറന്നിരുന്നു.

ഡിസംബര്‍ ഒന്പതിനു മുഖ്യമന്ത്രി പിണറായി വിജയനാണു വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്.

No comments:
Post a Comment