തൃശൂർ: കിഴക്കുംപാട്ടുകരയിൽ കനറാ ബാങ്ക് എടിഎം തകർത്ത് പണം കവരാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തൃശൂർ റെയിൽവേ സ്റ്റേഷനു സമീപം പഴക്കച്ചവടം നടത്തിയിരുന്ന കാസര്‍കോട് സ്വദേശി മെഹ്റൂഫ്, കോട്ടയം സ്വദേശി സതീഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.[www.malabarflash.com]
കഴിഞ്ഞ ദിവസമായിരുന്നു കിഴക്കുംപാട്ടുകരയിലെ കനറാ ബാങ്ക് കിഴക്കേകോട്ട ശാഖയോടു ചേർന്ന എടിഎം കൗണ്ടറിൽ മോഷണശ്രമം നടന്നത്. കന്പിപ്പാര ഉപയോഗിച്ച് എടിഎം കൗണ്ടർ കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും പണം കൈക്കലാക്കാൻ ഇവർക്കു സാധിച്ചിരുന്നില്ല.
മെഹ്റൂഫാണ് കവർച്ച ആസൂത്രണം ചെയ്തതെന്നു പോലീസ് പറഞ്ഞു. മെഹ്റൂഫ് ഫോണിൽ സംസാരിക്കുന്നതു കാമറയിൽ പതിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. സൈബർ വിഭാഗം മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം പ്രതികളിലേക്ക് എത്തുകയായിരുന്നു. മണ്ണുത്തിയിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു ഇരുവരും.
പഴക്കച്ചവടത്തിനായി മെഹ്റൂഫ് സഹോദരഭാര്യയുടെ സ്വർണം പണയം വച്ചിരുന്നു. ഇതെടുത്തു കൊടുക്കാൻ വീട്ടുകാരുടെ ഭാഗത്തുനിന്നും കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. ഇതിനുവേണ്ടിയാണു കവർച്ച നടത്താൻ ആസൂത്രണം ചെയ്തതെന്നു മെഹ്റൂഫ് പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.

No comments:
Post a Comment