Latest News

കാഷ് കൗണ്ടറില്ലാത്ത ആസ്പത്രി: വധഭീഷണിവരെയുണ്ടായതായി : ആനന്ദ്കുമാർ

കാഞ്ഞങ്ങാട്: പെരിയയിൽ സത്യസായി ട്രസ്റ്റിന്റെ കാഷ് കൗണ്ടറില്ലാത്ത ആസ്പത്രി വരാതിരിക്കാൻ ബാഹ്യശക്തികളുടെ ഇടപെടൽ ശക്തമാണെന്ന് ട്രസ്റ്റിന്റെ ഫൗണ്ടറും എക്സിക്യുട്ടീവ് ഡയറക്ടറുമായ കെ.എൻ.ആനന്ദ്കുമാർ പറഞ്ഞു.[www.malabarflash.com]

ആസ്പത്രിക്ക് തറക്കല്ലിട്ട് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വധഭീഷണിയടക്കം നിരവധി ഫോൺസന്ദേശങ്ങൾ ലഭിച്ചിരുന്നു -ആനന്ദകുമാർ പറഞ്ഞു. എത്ര ഭീഷണിയുണ്ടായാലും തടസ്സങ്ങൾ സൃഷ്ടിച്ചാലും ആസ്പത്രി നിർമാണവുമായി മുന്നോട്ടുപോകും. അടുത്തവർഷം ഉദ്ഘാടനംചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരാറിലേർപ്പെട്ടത് ടാറ്റാ കൺസൾട്ടൻസി ലിമിറ്റഡുമായാണ്. റീടെൻഡർ നടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. എൽ ആൻഡ് ടി ഉൾപ്പടെയുള്ള കമ്പനികളുമായി ടാറ്റാ കൺസൾട്ടൻസി ഈവിഷയം ചർച്ചചെയ്തിട്ടുണ്ട്. 

ഇരിയ കാട്ടുമാടത്ത് സത്യസായി ഗ്രാമം 36 വീടുകൾ ഉണ്ടാക്കിക്കൊടുക്കുമ്പോഴും തടസ്സങ്ങളുമായി ചിലർ വന്നിരുന്നു. എൻമകജെ കാനയിൽ നിർമിച്ച 36 വീടുകളുടെ താക്കോൽദാനം അടുത്തമാസം മുഖ്യമന്ത്രി നിർവഹിക്കും -ആനന്ദ്കുമാർ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.