തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു ടി.കെ അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്ന് രാജിവെച്ചു. ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്ന് അദീബിന്റെ രാജിക്കത്തില്‍ പറയുന്നു.[www.malabarflash.com]
പാവപ്പെട്ടവരെ സേവിക്കുക എന്ന ആഗ്രഹത്തോടെയാണ് പദവി ഏറ്റെടുത്തത്. എന്നാല്‍ ആത്മാഭിമാനം ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണുണ്ടായത്. അതിനാല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മുന്‍ തസ്തികയിലേക്ക് തിരികെ പോകാന്‍ അനുമതി നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ എംഡിക്ക് ഇ മെയിലിലൂടെയാണ് രാജിക്കത്ത് നല്‍കിയത്. അദീബിന്റെ രാജി സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും.
പിതൃസഹോദരപുത്രനായ കെ.ടി. അദീബിനെ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സീനിയര്‍ മാനേജര്‍ പദവിയിലിരിക്കുമ്പോഴാണ് ഡെപ്യൂട്ടേഷനില്‍ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ സ്ഥാനത്ത് നിയമിച്ചത്. ചട്ടങ്ങള്‍ മറികടന്ന് നിയമനം നടത്തിയെന്ന അരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസാണ് ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

No comments:
Post a Comment