വിശഖപട്ടണം: ഗർഭിണി ആയെന്ന സംശയത്തെത്തുടർന്ന് കാമുകിയെ പതിനേഴുകാരൻ കൊന്ന് മൃതദേഹം കത്തിച്ചു. വിശാഖപട്ടണത്താണ് അതിക്രൂരമായ സംഭവം നടന്നത്. പ്രതിയായ പയ്യനോടൊപ്പം കൊല നടത്താൻ സഹായിച്ച രണ്ട് കൗമാരെക്കാരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.[www.malabarflash.com]
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കാമുകിയെയാണ് കാമുകൻ ക്രൂരമായി കൊല ചെയ്തത്. നവംബർ ഏഴിനു രാത്രി വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി തിരിച്ചെത്തിയില്ലെന്നു കാണിച്ച് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ കാമുകനും കൂട്ടാളികളും പിടിയിലായത്. പ്രതികളെല്ലാം പെണ്‍കുട്ടിയുടെ അയല്‍ക്കാരുമാണ്.
ഒരു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. രണ്ടാഴ്ച മുമ്പ് താന്‍ ഗര്‍ഭിണി ആണോ എന്ന് സംശയമുണ്ടെന്ന് പെണ്‍കുട്ടി കാമുകനോട് പറഞ്ഞിരുന്നു. ഇതോടെ ആശങ്കയിലായ കൗമാരക്കാരന്‍ ഗര്‍ഭനിരോധന ഗുളിക നല്‍കിയെങ്കിലും പെണ്‍കുട്ടി അതു കഴിച്ചില്ല. ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞാലുള്ള കുഴപ്പങ്ങള്‍ ഭയന്ന കാമുകന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നവംബര്‍ ഏഴിനു രാത്രി കാമുകന്‍ പെണ്‍കുട്ടിയെ സമീപത്തെ ഒരു കളിസ്ഥലത്തേക്ക് വിളിച്ചു വരുത്തി. ഇവിടെ എത്തിയ പെണ്‍കുട്ടിയെ ദണ്ഡുപയോഗിച്ച് അടിച്ചു വീഴ്ത്തിയ ശേഷം രണ്ടു കൂട്ടുകാരുടെ സഹായത്തോടെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ശേഷം പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിച്ച് തെളിവ് നശിപ്പിക്കാനായിരുന്നു ശ്രമം.
എന്നാല്‍ മൃതദേഹം ഭാഗികമായെ കരിഞ്ഞുള്ളൂ.
പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മുഖ്യ പ്രതിയായ കൗമാരക്കാരന്റെ രണ്ട് സുഹൃത്തുക്കള്‍ കൊലപാതകത്തില്‍ എന്തിനു സഹായിച്ചുവെന്ന് വ്യക്തമല്ലെന്നും ഇതന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.
No comments:
Post a Comment