കൊച്ചി: വിദ്യാർഥികൾക്ക് വിതരണം ചെയ്യാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന വൻ മയക്കുമരുന്ന് ശേഖരവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. പള്ളുരുത്തി പെരുമ്പടപ്പുകോണം കട്ടത്തറ വീട്ടിൽ ഗുലാബാണ് (46) 503 ആംപ്യൂളും 140 നൈട്രസെപാം ഗുളികയുമായി പിടിയിലായത്. ജില്ലയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. [www.malabarflash.com]
എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമീഷണർ എ.എസ്. രഞ്ജിത്, അസി. എക്സൈസ് കമീഷണർ ടി.എ. അശോക് കുമാർ എന്നിവരുടെ നിർദേശാനുസരണം എക്സൈസ് എൻഫോഴ്സ്മൻറ് ആൻഡ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡും എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.
തോപ്പുംപടി പനയപ്പിള്ളി ഗോൾഡൻമുക്കിൽ വാടകക്ക് താമസിക്കുന്ന ഗുലാബ് മുമ്പും മയക്കുമരുന്ന് കേസിൽ പ്രതിയാണ്. മയക്കുമരുന്ന് വീട്ടിൽ സൂക്ഷിച്ച് വിദ്യാർഥികൾക്കടക്കം വിതരണം ചെയ്യുകയാണ് പതിവ്. ആവശ്യക്കാർക്ക് മയക്കുമരുന്ന് കുത്തിവെച്ചുകൊടുക്കുന്ന പ്രതി ഒരേ സിറിഞ്ചാണ് ഇതിന് ഉപയോഗിച്ചിരുന്നത്. ഇയാളിൽനിന്ന് പിടിച്ചെടുത്ത 503 ആംപ്യൂളുകളിൽ 1006 ഗ്രാം ബൂപ്രിനോർഫിൻ അടങ്ങിയിട്ടുണ്ട്.
പരിശോധനക്ക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സി.ഐ ബി. സുരേഷ് നേതൃത്വം നൽകി. പ്രിവൻറിവ് ഓഫിസർമാരായ എ.എസ്. ജയൻ, കെ.ആർ. രാമപ്രസാദ്, എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

മയക്കുമരുന്ന്, അനധികൃത മദ്യക്കച്ചവടം എന്നിവയെക്കുറിച്ച് 9400069550, 9400069551, 0484 2397480 നമ്പറുകളിൽ വിവരം നൽകണമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
No comments:
Post a Comment