പയ്യന്നൂര്‍: വെള്ളൂരില്‍ വീണ്ടും ടാങ്കര്‍ ലോറി അപകടം. നിയന്ത്രണംവിട്ട ടാങ്കര്‍ ലോറി മരത്തിലിടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. ഡ്രൈവര്‍ കണ്ണൂര്‍ കാര പേരാവൂര്‍ സ്വദേശി എം പി ബിജേഷ് (32), ക്ലീനര്‍ കാസര്‍കോട് ഹരിപുരം സ്വദേശി ബാബു (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്.[www.malabarflash.com]
പുലര്‍ച്ചെ 3.30 മണിയോടെ ദേശീയ പാതയില്‍ ബ്രദേര്‍സ് പാല്‍സൊസൈറ്റിക്ക് സമീപമാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ ഡ്രൈവറുടെ ക്യാബിന്‍ പൂര്‍ണമായും തകര്‍ന്നു. വിവരമറിഞ്ഞ് പയ്യന്നൂര്‍ എ എസ് ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്റ്റേഷന്‍ ഓഫീസര്‍ പി വി പവിത്രന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി.
ഗുരുതമായി പരിക്കേറ്റ ക്ലീനര്‍ ബാബുവിനെ പരിയാരം മെഡിക്കല്‍ കോളേജിലും ഡ്രൈവര്‍ ബിജേഷിനെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എറണാകുളത്ത് നിന്നും ചെറുവത്തൂരിലേക്ക് പെട്രോളുമായി പോവുകയായിരുന്നു ടാങ്കര്‍.
ദിവസങ്ങള്‍ക്കു മുമ്പ് വെള്ളൂര്‍ സ്‌കൂള്‍ സ്റ്റോപ്പിന് സമീപം നിയന്ത്രണംവിട്ട് ടാങ്കര്‍ ലോറി മറിഞ്ഞിരുന്നു. രണ്ട് സംഭവങ്ങളിലും ടാങ്കിന് ചോര്‍ച്ച സംഭവിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

No comments:
Post a Comment