കാഞ്ഞങ്ങാട്: കബഡി ടൂര്‍ണ്ണമെന്റില്‍ അതിഥിയായി ക്ഷണിച്ചെത്തിയ കോച്ചിനെ മതവിദ്വേഷമുണ്ടാക്കുംവിധം ആക്ഷേപിച്ച സംഭവത്തില്‍ യുവാവിനെതിരെ പോലീസ് ആക്ട് 153 എ പ്രകാരം കേസെടുത്തു.[www.malabarflsh.com]
പ്രമുഖ കബഡി താരവും കോച്ചുമായ കല്ലൂരാവിയിലെ വി എം അഷ്‌റഫിന്റെ പരാതിയില്‍ മൂലക്കണ്ടത്തെ ചട്ടിരാജന്‍ എന്ന രാജന്റെ പേരിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
കഴിഞ്ഞദിവസം മാവുങ്കാല്‍ ഝാന്‍സി ക്ലബ്ബ് സംഘടിപ്പിച്ച കബഡി
ടൂര്‍ണ്ണമെന്റില്‍ സംഘാടകരുടെ ക്ഷണ പ്രകാരം അതിഥിയായി എത്തിയതായിരുന്നു അഷ്‌റഫ്.
ഇതിനിടയിലാണ് രാജന്‍ അഷ്‌റഫിനെ മതവിദ്വേഷമുണ്ടാക്കുംവിധം അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്.
No comments:
Post a Comment