ഉപ്പള: ബായാര്‍ മുജമ്മഉ സ്സഖാഫത്തി സുന്നിയയുടെ ഒരു മാസം നീണ്ടു നില്‍ക്കുന്ന 'ഹുബ്ബുറസൂല്‍' മീലാദ് കാമ്പയിനിന്റെ ഭാഗമായി ആയിരങ്ങള്‍ അണിനിരന്ന മീലാദ് ഘോഷ യാത്ര ഉപ്പളയില്‍ ആവേശമായി.[www.malabarflash.com]
ഉച്ചയ്ക്ക് 2 മണിക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നേതാക്കളെ മണ്ണംകുഴിയിലേക്ക് ആനയിച്ചു. 4 മണിക്ക് മണ്ണംകുഴി മഖാം സിയാറത്തിന്ന് അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍ബുഖാരി നേതൃത്വം നല്‍കി. തടര്‍ന്ന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ,എസ് എസ് എഫ്, എസ് എം എ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ജില്ലാ, സോണ്‍, ഡിവിഷന്‍, മേഖല സാരഥികള്‍ അണിനിരന്ന മീലാദ് ഘോഷ യാത്ര ആരംഭിച്ചു. ഘോഷ യാത്ര ഉപ്പള ടൗണില്‍ സമാപിച്ചു.
ഘോഷ യാത്രയ്ക്ക് വിവിധ സ്ഥാപനങ്ങളില്‍ നീന്നും പരിശീലനം സിദ്ധിച്ച അനവധി സ്‌കൗട്ട് കേഡറ്റുകളും ദഫ് സംഘങ്ങളും മാറ്റ് കൂട്ടി.
സമസ്ത കേന്ദ്ര മുശാവറ അംഗം ഷറഫുല്‍ ഉലമാ അബ്ബാസ് മുസ്‌ലിയാര്‍ അസ്സയ്യിദ് മുഹ്‌സിന്‍ സൈദലവിക്കോയ അല്‍ബുഖാരി കുഞ്ചിലം, യൂ പി എസ് തങ്ങള്‍ നയമാര്‍മൂല, സയ്യിദ് ആലൂര്‍ തങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, പാത്തൂര്‍ മുഹമ്മദ് സഖാഫി, ഉമര്‍ സഖാഫി മുഹിമ്മാത്ത്, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ അസീസ് സഖാഫി, ഷാഫി സഅദി, ഷാജഹാന്‍ സഖാഫി, ഉമര്‍ മദനി , യൂസുഫ് സഖാഫി, സാദിഖ് ആവളം, നിയാസ് സഖാഫി, ആനക്കല്‍, മുസ്തഫ മുസ്‌ലിയാര്‍, എം പി മുഹമ്മദ്, ഹമീദ് ഹാജി കല്‍പന ,അഷ്‌റഫ് സഅദി മല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
No comments:
Post a Comment