Latest News

എം.എസ്.എഫ് മെസ്റ്റ് ആയിരങ്ങൾ പരീക്ഷ എഴുതി

കാസര്‍കോട്: വിദ്യാർത്ഥികളിൽ വിജ്ഞാനവും സാമുഹിയ ബോധവും പരിപൂശിപ്പിച്ചെടുക്കുന്നതിന് വേണ്ടി എം.എസ്. എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ദുബൈ കാസര്‍കോട് ജില്ല കെ.എം.സി.സി കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തി വരാന്ന മെസ്റ്റ് സ്കോളർഷിപ്പ് ടെസ്റ്റ് ചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമധേയത്തിൽ വിവിധ സെന്ററുകളിൽ ആയിരത്തിൽ പരം വിദ്യാർത്ഥികൾ പരീക്ഷ എഴുതി.[www.malabarflash.com]

ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിൽ പി.എസ്‌.സി മോഡൽ ചോദ്യ പേപ്പറുകൾ ഓ.എം.ആർ ഷീറ്റിൽ അടയാളപ്പെടുത്തി നടത്തി വരുന്ന മെസ്റ്റ് എക്സാം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയടക്കം അംഗീകാരവും ജനശ്രദ്ധ നേടുകയും ചെയ്തു. മുസ്ലിം ലീഗിന്റെയും പോഷക സംഘനയുടെയും നേതാക്കൾ വിവിധ സെന്ററുകൾ സന്ദർശിച്ചു.

വിജയകൾക്ക് ദുബൈ ജില്ലാ കെ. എം. സി. സിയുടെ ചെർക്കളം അബ്ദുല്ല മെമ്മോറിയൽ സ്കോളർഷിപ്പും ഉപഹാരവും നൽകുമെന്നും ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി ജനറൽ സെക്രട്ടറി ഹമീദ് സി. ഐ. എ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.