ഉദുമ: കേരള സ്പോര്‍ട്‌സ് കൗണ്‍സിലും കേരള സ്റ്റേറ്റ് വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷനും സംഘടിപ്പിക്കുന്ന 47ാമത് സംസ്ഥാന യൂത്ത്, ജൂനിയര്‍ പുരുഷ-വനിത വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ തുടക്കമായി.[www.malabarflash.com]
രണ്ടുദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പതിനാല് ജില്ലകളില്‍ നിന്നായി മുന്നൂറ്റി അന്‍പതോളം കായികതാരങ്ങള്‍ മത്സരിക്കുന്നുണ്ട്. ആദ്യദിനത്തില്‍ വിവിധ കാറ്റഗറിയിലായിരുന്നു മത്സരം. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയര്‍മാന്‍ ഫറൂഖ് കാസ്മി അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്‍ സെക്രട്ടറി ടി.ടി. ജെയിംസ്,
കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പറും ചാമ്പ്യന്‍ഷിപ്പ് ഒബ്‌സര്‍വറുമായ പള്ളം നാരായണന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് എം അച്യുതന്‍, ലോക പഞ്ചഗുസ്തി താരം എം വി പ്രദീഷ്, ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഗണേഷ് കട്ടയാട്ട്, സിഇഒ സലിം പൊന്നമ്പത്ത്, അഡി: ഗവ: പ്ലീഡര്‍ അഡ്വ: വി മോഹനന്‍, ജില്ല റൈഫിള്‍ അസോസിയേഷന്‍ അംഗം സോളാര്‍ മുഹമ്മദ് കുഞ്ഞി, സംഘടകസമിതി ജനറല്‍ കണ്‍വീനര്‍ മുജീബ് മാങ്ങാട് എന്നിവര്‍ സംസാരിച്ചു.

ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് ജലീല്‍ കാപ്പില്‍ സ്വാഗതവും വര്‍ക്കിങ് ചെയര്‍മാന്‍ ഷരീഫ് കപ്പില്‍ നന്ദിയും പറഞ്ഞു.
ആദ്യദിനത്തില്‍ നടന്ന വിവിധ കാറ്റഗറിയില്‍ വിജയികള്‍: യൂത്ത് ബോയ്‌സ് 49കിലോ വിഭാഗത്തില്‍ തൃശൂരിലെ പി സി ഗോകുല്‍ ഒന്നും തിരുവനന്തപുരത്തെ ആര്‍ ജി രതീഷ് രണ്ടും, 55കിലോ വിഭാഗത്തില്‍ തിരുവനന്തപുരത്തെ ഡി എസ് റിജോ ഒന്നും കോട്ടയത്തെ സിബിന്‍ പ്രസാദ് രണ്ടും സ്ഥാനവും നേടി. ജൂനി:ബോയ്‌സ് 55കിലോ വിഭാഗത്തില്‍ മലപ്പുറത്തെ എം പി അമീര്‍ ഒന്നും കോട്ടയത്തെ യദുകൃഷ്ണന്‍ രണ്ടും സ്ഥാനവും നേടി.
ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉല്‍ഘടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ.സജിത് ബാബു മുഖ്യാതിഥിയായിരിക്കും. ഡിസംബറില്‍ നാഗ്പൂരില്‍ നടക്കുന്ന കേരള ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് തിരഞ്ഞെടുക്കും.
No comments:
Post a Comment