ചെറുവത്തൂർ : ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രക്കുനേരെ കാലിക്കടവിൽ കല്ലേറ്. ജില്ല അതിർത്തിയായ കാലിക്കടവിൽ നിന്ന് കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ച ഉടനെയാണ് പിറകിൽ അകമ്പടി വാഹനത്തിൽ കല്ലുപതിച്ചത്.[www.malabarflash.com]
വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തുടർന്ന് സംഘർഷസാധ്യത ഉടലെടുത്തുവെങ്കിലും പോലീസ് ഇടപെട്ട് ശാന്തമാക്കി. രഥയാത്രയെ സ്വീകരിക്കാൻ വൈകീട്ട് നാലോടെ കൂത്തുപറമ്പ്, പാനൂർ, കണ്ണൂർ മേഖലകളിൽനിന്നടക്കം നൂറോളം ബി.ജെ.പി പ്രവർത്തകർ കാലിക്കടവിൽ എത്തിയിരുന്നു. ഇവർ ജാഥയെ സ്വീകരിച്ച് മുന്നോട്ടുനീങ്ങവെയാണ് കല്ലേറുണ്ടായത്.
കല്ലെറിഞ്ഞത് സി.പി.എമ്മുകാരാണെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ സംഘടിച്ചതോടെ കൂടിനിന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ എതിർ മുദ്രാവാക്യം വിളിച്ചു.
അതേസമയം എൻ.ഡി.എ രഥയാത്രക്കുനേരെ കാലിക്കടവിലുണ്ടായ അക്രമത്തിനെതിരെ വെള്ളിയാഴ്ച കേരളത്തിൽ എൻ.ഡി.എയുടെ നേതൃത്വത്തിൽ പ്രതിഷേധദിനം ആചരിക്കുമെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് അറിയിച്ചു. പോലീസ് നോക്കിനിൽക്കെയാണ് ഒരുസംഘം കല്ലെറിഞ്ഞത്. കൃഷ്ണദാസ് പറഞ്ഞു.

No comments:
Post a Comment