ദേളി: പ്രമുഖ പണ്ഡിതനും സമസ്ത ട്രഷററും ജാമിഅ സഅദിയ്യ സീനിയര്‍ വൈസ് പ്രസിഡണ്ടും അല്‍ മഖര്‍ പ്രസിഡണ്ടുമായ കെ പി ഹംസ മുസ്ലിയാര് ചിത്താരിയുടെ പേരില്‍ ദേളി ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമം പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാര് ഷിറിയ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ അനുസ്മരണ പ്രഭാഷണം നടത്തി.[www.malabarflash.com]
സയ്യിദ് ഇസ്മാഈള്‍ ഹാദീ തങ്ങള്‍ പാനൂര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി, സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ആദൂര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, താജുല്‍ ഫുഖഹാഅ് ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്, മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്, കെ പി അബൂബക്കര്‍ മുസ്ലിയാര് പട്ടുവം, കല്ലട്ര മാഹിന്‍ ഹാജി, കെ കെ ഹുസൈന് ബാഖവി, സൈദലവി ഖാസിമി കരിപ്പൂര്‍, ഉബൈദുല്ലാഹി സഅദി, സ്വാലിഹ് സഅദി തളിപ്പറമ്പ്, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, ഷരീഫ് കല്ലട്ര, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കെ പി അനസ് അമാനി, വി സി അബ്ദുല്ല സഅദി, മദനി ഹമീദ് ഹാജി, അബ്ദുല്‍ ലതീഫ് സഅദി കൊട്ടില, അബ്ദുല്ല സഅദി ചിയ്യൂര്, മൊയ്തു സഅദി ചേരൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന് ഹാജി, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ റഹ്മാന് കല്ലായി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ പി ഹുസൈന് സഅദി സ്വാഗതവും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.


No comments:
Post a Comment