വെള്ളരിക്കുണ്ട്: രണ്ട് കുട്ടികളുടെ മാതാവായ 34കാരി ബന്ധുവായ 22കാരനോടൊപ്പം ഒളിച്ചോടി. വെള്ളരിക്കുണ്ട് പോലീസ് പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട പ്ലാച്ചിക്കരയിലെ സന്തോഷിന്റെ ഭാര്യ സുനിതയാണ് ബന്ധു ശ്രീജിത്തിനോടൊപ്പം ഒളിച്ചോടിയത്.[www.malabarflash.com]
തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഭര്‍തൃവീട്ടില്‍ നിന്നും സുനിത അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ടെന്ന് പറഞ്ഞ് ഇറങ്ങിയതാണ്. എന്നാല്‍ വൈകിട്ട് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ സുനിതയുടെ വീട്ടിലും ബന്ധുവീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് ഭര്‍ത്താവ് സന്തോഷ് വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് ഭര്‍ത്താവ് സന്തോഷ് വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്കി.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ സുനിത ബന്ധുവും അയല്‍വാസിയുമായ ശ്രീജിത്തിന്റെ കൂടെ ഒളിച്ചോടിയതായി വിവരം ലഭിച്ചു. ഇവരെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുനിതയുടെയും ശ്രീജിത്തിന്റെയും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.


No comments:
Post a Comment