ഉദുമ: പൂരക്കളിയെ കൂടുതല്‍ ജനകീയമാക്കാന്‍ ലക്ഷ്യമിട്ട് കുട്ടികളെ മുന്‍നിര്‍ത്തിയുള്ള പരിശീലനമാണ് പൂരക്കളി അക്കാദമിയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത പാലക്കുന്നമ്മ പൂരക്കളി സംഘത്തിന്റെ നേതൃത്വത്തില്‍ പള്ളം എരുതുവഴിക്കല്‍ തറവാട്ടില്‍ നല്‍കുന്നത്.[www.malabarflash.com]
ക്ഷേത്രകലയായ പൂരക്കളിയെ തനിമയോടെ കാത്തുനിര്‍ത്തുകയും കൈമാറുകയും ചെയ്യുക എന്നതാണ് പൂരക്കളി സംഘത്തിന്റെ പ്രധാന ഉദ്ദേശലക്ഷ്യം. ക്ഷേത്രങ്ങളില്‍ മാത്രം ഒതുങ്ങാതെ സ്‌കൂള്‍ കലോത്സവങ്ങളിലും മറ്റും പങ്കെടുക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ വേണ്ടിയാണ് പ്രധാനമായും പരിശീലനം നല്‍കുന്നത്.
ആദ്യഘട്ടമെന്ന നിലയില്‍ ദിവസവും രാത്രി ഒരുമണിക്കൂര്‍ നേരത്തെ പരിശീലനമാണ് ആരംഭിച്ചത്. പാലക്കുന്ന് ഭഗവതി ക്ഷേത്ര കഴകം പൂരക്കളി പണിക്കര്‍ പി വി കുഞ്ഞിക്കോരന്‍ നിലവിളക്ക് കൊളുത്തി പരിശീലനം ഉദ്ഘാടനം ചെയ്തു.
പൂരക്കളി സംഘം പ്രസിഡന്റ് എം വി ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കേരള പൂരക്കളി അക്കാദമി പ്രസിഡന്റ് മയിച്ച പദ്മനാഭന്‍, പ്രഥമ പ്രസിഡന്റ് മയിച്ച ഗോവിന്ദന്‍ എന്നിവര്‍ മുഖ്യാതിഥികളായി. ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രഭാകരന്‍, പി വി ഭാസ്‌കരന്‍, കെ വി ബാലകൃഷ്ണന്‍ ഉദയമംഗലം, ടി വി മുരളീധരന്‍ പള്ളം, ആലിങ്കാല്‍ നാരായണന്‍, നാരായണന്‍ പള്ളം എന്നിവര്‍ സംസാരിച്ചു. പൂരക്കളി സംഘം സെക്രട്ടറി പി വി ഉദയകുമാര്‍ സ്വാഗതവും കുഞ്ഞിരാമന്‍ പാക്യര നന്ദിയും പറഞ്ഞു.
No comments:
Post a Comment