Latest News

ഹോട്ടൽ പീടിക തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം

ഉദുമ: ഷോപ്പ് ആൻഡ് കമേഴ്സ്യൽ മേഖലയിലെ തൊഴിലാളികളുടെ അന്തസും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്ന ചരിത്രപരമായ നിയമഭേതഗതി നിയമസഭയിൽ പാസ്സാക്കിയ എൽഡിഎഫ് സർക്കാറിനെ ഹോട്ടൽ-പീടിക തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം അഭിവാദ്യം ചെയ്തു.[www.malabarflash.com]

വസ്ത്രശാലകളും ജ്വല്ലറികളും റസ്റ്റാന്റുകളും അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അടക്കമുള്ളവരുടെ ദീർഘകാലത്തെ ആവശ്യമാണ് ചരിത്രം കുറിച്ച നിയമഭേതഗതിയിലൂടെ അംഗീകരിക്കപ്പെട്ടത്. 

സ്ത്രീകൾക്ക് അന്തസ്സ് ഉയർത്തിപ്പിടിച്ച് ജോലി ചെയ്യാൻ കഴിയുന്ന തൊഴിലിടങ്ങൾ സൃഷ്ടിക്കമെന്നും തൊഴിലിടങ്ങളിൽ ലിംഗസമത്വം നടപ്പാക്കുമെന്നും തൊഴിൽ നിയമത്തിൽ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇരിപ്പിടം നിയമപരമായ അവകാശമാക്കി മാറ്റി സർക്കാർ തീരുമാനം കൈക്കൊണ്ടത്.
ഉദുമ വനിത ബാങ്ക് ഹാളിൽ (സി കണ്ണൻ നഗർ) സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി ടി കെ രാജൻ ഉദ്ഘാടനം ചെയ്തു. നിഥിൻ തീർത്തുങ്കര അധ്യക്ഷനായി. ടി നാരായണൻ രക്തസാക്ഷി പ്രമേയവും എം സന്തോഷ് അനുശോചനവും കെ രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. 

സിഐടിയു ജില്ലാ സെക്രട്ടറി പി മണിമോഹൻ, സിപിഐ എം ഏരിയാ സെക്രട്ടറി കെ മണികണ്ഠൻ എന്നിവർ സംസാരിച്ചു. ടി വി കൃഷ്ണൻ സ്വാഗതവും കെ അശോകൻ നന്ദിയും പറഞ്ഞു. വി ആർ ഗംഗാധരൻ, ടി നിഥിൻ, ബിന്ദു എന്നിവർ അടങ്ങിയ പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. 22 അംഗ ജില്ലാ കമ്മിറ്റിയെയും 8 അംഗ സംസ്ഥാന സമ്മേളന പ്രതിനിധിയെയും തെരെഞ്ഞടുത്തു.
ഭാരവാഹികൾ: ടി നാരായണൻ (പ്രസിഡന്റ്), വി ആർ ഗംഗാധരൻ, കെ ബിനേഷ് (വൈസ് പ്രസിഡന്റ്), കെ രവീന്ദ്രൻ (സെക്രട്ടറി), എം ബിനേഷ്, കെ അശോകൻ (ജോയിന്റ് സെക്രട്ടറി), ടി നിഥിൻ (ട്രഷറർ).

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.