മൊഗ്രാൽ പുത്തൂർ: മർകസുൽ മൈമനിൽ ഒരു മാസം നീണ്ടു നിൽക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി നൂറുകണക്കിനാളുകൾ അണിനിരന്ന അഹ് ലൻ യാ റബീഹ് നബിദിന വിളംബര ഘോഷയാത്ര മൊഗ്രാൽ പുത്തൂരിൽ ആവേശമായി.[www.malabarflash.com]
മൊഗ്രാൽ പുത്തൂർ കടവത്തിൽ നിന്നുമാരംഭിച്ച മീലാദ് വിളംബര ഘോഷയാത്രയിൽ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, മർകസുൽ മൈമൻ സാരഥികൾ, യൂണിറ്റ് ഭാരവാഹികൾ, മുതഅല്ലീമീങ്ങൾ, നാട്ടുകാർ അണിനിരന്ന മീലാദ് വിളംബര ഘോഷയാത്ര മൊഗ്രാൽ പുത്തൂർ ടൗണിൽ സമാപിച്ചു.
ഘോഷയാത്രക്ക് അൽ മദ്റസത്തുൽ സുന്നിയ്യയിൽ നിന്നും പരിശീലനം സിദ്ധിച്ച സ്കൗട്ട് കേഡറ്റുകളും, ദഫ് സംഘങ്ങളും മാറ്റ് കൂട്ടി.
മർകസുൽ മൈമൻ ജന:സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുൽ റസ്സാഖ് സഖാഫി, മുനീർ അഹ്മദ് സഅദി, അബ്ദുൽ സലാം സഅദി, ഫാറൂഖ് സഖാഫി ദേശാങ്കുളം, അബ്ദുള്ള മുസ്ലിയാർ, സ്വാലിഹ് ജൗഹരി, നൗഷാദ് മുസ് ലിയാർ, അഷ്റഫ് മൗലവി, സാജിദ് മുസ് ലിയാർ, അബ്ദുള്ള കുഞ്ഞി ഹാജി, പയ്യക്കി മുഹമ്മദാജി, മമ്മു ഹാജി, മുഹമ്മദ് മുണ്ടേക്ക, റഫീഖ് ഹാജി മഠം, ഹമീദ് കടവത്ത്, അഷ്റഫ് പുതിയങ്ങാടി, ശാഫി പുഴക്കര, അബ്ദുള്ള കുഞ്ഞി മൊഗർ, അബ്ബാസ് കോട്ടക്കുന്ന്, AK കമ്പാർ, സുലൈമാൻ മിത്തടി, ശാഫി കമ്പാർ, മുഹമ്മദാജി ബള്ളൂർ, ഹനീഫ് എസ് എ, ഉസ്മാൻ പറപ്പാടി, അബ്ദുള്ള കുഞ്ഞി ഉഡുവ, മുഹമ്മദ് മജൽ, ശരീഫ് മഠം, മഹ് കുന്നിൽ തുടങ്ങിയവർ സംബദ്ധിച്ചു .
No comments:
Post a Comment