Latest News

1.19 കോടി രൂപയുടെ സ്വർണവുമായി വീട്ടമ്മയടക്കം 2 പേർ പിടിയിൽ

കരിപ്പൂർ: വീട്ടമ്മ ഉൾപ്പെടെ 2 യാത്രക്കാർ വിദഗ്ധമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.19 കോടി രൂപയുടെ 3.74 കിലോഗ്രാം സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ ഡിആർഐ സംഘം പിടികൂടി.[www.malabarflash.com]

പുലർച്ചെ ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ എത്തിയ വയനാട് ബത്തേരി സ്വദേശിനി സുഹറ (59), കാസർകോട് ബന്താഡ് സ്വദേശി അഷ്റഫ് (49) എന്നിവരാണു പിടിയിലായത്.

മിശ്രിതരൂപത്തിലാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച 86 ലക്ഷം രൂപയുടെ 2.709 കിലോഗ്രാം സ്വർണമാണ് സുഹറയിൽനിന്നു കണ്ടെടുത്തത്. അഷ്റഫ് 5 സ്വർണക്കട്ടികൾ സോക്സിനുള്ളിലും മിശ്രിതരൂപത്തിലാക്കിയ സ്വർണം അരക്കെട്ടിലുമാണ് ഒളിപ്പിച്ചിരുന്നത്. 32.63 ലക്ഷം രൂപയുടെ 1.029 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. അന്വേഷണം തുടരുന്നതായി ഡിആർഐ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.