ദുബൈ: പനി ബാധിച്ച് ദുബൈയിൽ ഇന്ത്യൻ ഹൈസ്കൂൾ പ്ലസ് ടു വിദ്യാർഥിനി മരിച്ചു. ആലിയ നിയാസ് അലി(17)ആണ് മരിച്ചത്.[www.malabarflash.com]
തിങ്കളാഴ്ച വരെ സ്കൂളിൽ ചെന്നിരുന്ന ആലിയയെ പിന്നീട് പനി ബാധിച്ച് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് പെൺകുട്ടി മരിച്ചത്. മൃതദേഹം അൽഖൂസ് ശ്മശാനത്തിൽ കബറടക്കി.
ഒക്ടോബർ 29ന് ദുബൈയിൽ നാലാം ക്ലാസുകാരി അമീന ഷറഫ്(9) പനി ബാധിച്ച് മരിച്ചിരുന്നു. ഇതേ തുടർന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് ജാഗ്രതാ നിർദേശവും നൽകി. കുട്ടികൾക്ക് എന്തെങ്കിലും രോഗ ലക്ഷണം കാണുന്നുവെങ്കിൽ ഉടൻ ഡോക്ടറെ കാണിക്കണമെന്നും സ്കൂളിലേയ്ക്ക് അയക്കരുതെന്നും നിർദേശിച്ചു.

No comments:
Post a Comment