ഉദുമ: എരോല്‍ സുന്നീ സെന്ററിന്റെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ഹുബ്ബുറസൂല്‍ മീലാദ് കാമ്പയിന്‍ തുടങ്ങി. സഈദ് സഖാഫിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ഉദുമ സോണ്‍ സെക്രട്ടറി സൈനുല്‍ ആബിദ് സഖാഫി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
കെ.എം അബ്ദുല്‍റസാഖ്, അബ്ദുല്ല പൈച്ചാര്‍, അഷ്‌റഫ് മുല്ലച്ചേരി, മുനീര്‍ ആലിക്കുഞ്ഞി, അനസ് കൊടിയമ്മ, ഉമറുല്‍ ഫാറൂഖ് സംബന്ധിച്ചു. ശരീഫ് എരോല്‍ സ്വാഗതവും, റഫീഖ് അബ്ബാസ് നന്ദിയും പറഞ്ഞു.
മൗലിദ് സദസ്സ്, വിവിധ കലാ സാഹിത്യ മത്സരങ്ങള്‍, ബുര്‍ദ മജ്‌ലിസ്, ഹുബ്ബുറസൂല്‍ പ്രഭാഷണം, മഹ്‌ളറത്തുല്‍ ബദരിയ്യ, പ്രാര്‍ത്ഥന സമ്മേളനം തുടങ്ങിയ പരിപാടികളോടെ ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന പരിപാടി ഡിസംബര്‍ 8 ന് സമാപിക്കും.
No comments:
Post a Comment