റിയാദ്: പതിനെണ്ണായിരം അടി മുകളിലൂടെ പറക്കുന്ന വിമാനത്തില്‍ വെച്ച് പൈലറ്റ് ഇസ്‌ലാം ആശ്ലേഷിച്ചു. സൗദി ദേശീയ കമ്പനിയായ സൗദിയ വിമാനത്തിലാണ് ആകാശ മണ്ഡലങ്ങളെ സാക്ഷി നിര്‍ത്തി ബ്രസീല്‍ പൗരനായ പൈലറ്റ് ക്യാപ്റ്റന്‍ അമേരി ഇസ്‌ലാം പുണര്‍ന്നത്.[www.malabarflash.com]
സൗദിയുടെ വടക്കന്‍ പ്രദേശമായ തബൂക്ക് പ്രവിശ്യയുടെ പറക്കുമ്പോഴാണ് മതം മാറിയത്.
വിമാനത്തിന്റെ കോക്പിറ്റില്‍ വച്ച് ഇസ്‌ലാം ആശ്ലേഷണത്തിനുള്ള ഏക ദൈവ വാചകം ചൊല്ലി കൊടുക്കുകയും ബ്രസീല്‍ പൗരനായ പൈലറ്റ് അതേറ്റു ചൊല്ലുകയുമായിരുന്നു. സഹപൈലറ്റ് ആയ സൗദി പൗരനാണ് ബ്രസീലുകാരന് സത്യസാക്ഷ്യവാക്യം ചൊല്ലിക്കൊടുത്തത്.
ഇസ്‌ലാം ആശ്ലേഷിക്കുന്നതിന്റെയും ഏകദൈവ വാചകമായ ശഹാദത് കലിമ ചൊല്ലുന്നതിനെയും ദൃശ്യങ്ങള്‍ പൈലറ്റ് ക്യാമറയില്‍ ഒപ്പിയെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുകയും ചെയ്തതോടെ വന്‍ തരംഗമാകുകയും ചെയ്തു.
സത്യസാക്ഷ്യവാചകം ചൊല്ലിക്കഴിഞ്ഞ ശേഷം സൗദി പൈലറ്റും ക്യാപ്റ്റന്‍ അമാവോയും പരസ്പരം ഹസ്തദാനം ചെയ്ത് സന്തോഷം പങ്കുവെച്ചു.

No comments:
Post a Comment