കണ്ണൂര്‍: മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ സ്വീകരണത്തിനായി തലശേരി ടൗണില്‍ അലങ്കാരം നടത്തുന്നതിനിടെ എംഎസ്എഫ് നേതാവ് മരത്തില്‍ നിന്ന് വീണു മരിച്ചു. [www.malabarflash.com]
എംഎസ്എഫ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ആസിഫ് മട്ടാമ്പ്രം(22) ആണ് മരിച്ചത്.
തലശേരി ജില്ലാ കോടതി സീ വ്യു പാര്‍ക്കിന് സമീപത്തെ മരത്തില്‍ കൊടികെട്ടാന്‍ കയറിയതായിരുന്നു. സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മട്ടാപ്രത്തെ പിപി ഉസ്മാന്റെയും റംലയുടെയും മകനാണ്. അജീര്‍, യാസര്‍, ജാവിദ്, റിസ്വാന എന്നിവര്‍ സഹോദരങ്ങളാണ്.
No comments:
Post a Comment