മലപ്പുറം: മന്ത്രി കെ.ടി. ജലീലിനു നേരെ മലപ്പുറത്തും കൊണ്ടോട്ടിയിലും മുസ്ലിംലീഗ് പ്രവർത്തർ കരിങ്കൊടി കാട്ടിയതിനെത്തുടർന്നുണ്ടായ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. കല്ലേറിലും പോലീസ് ലാത്തിവീശലിലും ഒട്ടേറെ പേർക്കു പരിക്കേറ്റു.[www.malabarflash.com]
കൊണ്ടോട്ടിയിൽ 21 പേരെ അറസ്റ്റു ചെയ്തു. മലപ്പുറത്ത് കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരേ കേസെടുത്തു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കൊണ്ടോട്ടിയിലാണ് ആദ്യ പ്രതിഷേധമുയർന്നത്.
ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികാഘോഷത്തിന്റെ മലപ്പുറം ജില്ലാതല ചടങ്ങ് കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ അക്കാഡമിയിൽ ഉദ്ഘാടനത്തിയപ്പോഴായിരുന്നു മന്ത്രി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം. സ്ഥലത്തെത്തിയ യൂത്ത്ലീഗ്, എംഎസ്എഫ് പ്രവർത്തകർ മന്ത്രിയെത്തിയതോടെ കരിങ്കൊടി കാട്ടി. ഇതോടെ പോലീസ് വളഞ്ഞിട്ട് പ്രവർത്തകരെ തടഞ്ഞതോടെ മന്ത്രിവാഹനത്തിനു മുന്നിലെത്താൻ ഇവർക്കായില്ല. ഇതോടെ പോലീസ് വലയത്തിൽ റോഡിൽ കിടന്നുപ്രതിഷേധിച്ച പ്രവർത്തകരെ തൂക്കിയെടുത്താണ് പോലീസ് വാഹനത്തിൽ കയറ്റിയത്.
അറസ്റ്റിലായ 21 പ്രവർത്തകരെ പിന്നീട് ആൾജാമ്യത്തിൽ വിട്ടു. മന്ത്രി കെ.ടി. ജലീൽ ശനിയാഴ്ച വസതിയിൽനിന്നിറങ്ങുന്നതു മുതൽ വഴിയോരത്തെല്ലാം മുസ്ലിം യൂത്ത്ലീഗ് പ്രവർത്തകരും യൂത്ത്കോണ്ഗ്രസ് പ്രവർത്തകരുമുൾപ്പെടെ പ്രതിഷേധവുമായി എത്തിയിരുന്നു. രണ്ടു പോലീസ് ബസ് ഉൾപ്പെടെ എട്ടോളം വാഹനങ്ങളിലായാണ് പോലീസ് നിലയുറപ്പിച്ചിരുന്നത്. തണ്ടർബോൾട്ടും ബോംബ് സ്ക്വാഡും ചേർന്നാണ് മന്ത്രിക്കു സുരക്ഷയൊരുക്കിയത്. ഇതിനു പുറമെ ഓരോ സ്ഥലത്തും കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിരുന്നു.
ശനിയാഴ്ച പരിപാടികൾ നടന്ന കൊണ്ടോട്ടിയിലും മലപ്പുറത്തും തിരൂർ ഭാഗങ്ങളിലും നൂറുക്കണക്കിനു മുസ്ലിം യൂത്ത്ലീഗ് പ്രവർത്തകരാണ് പ്രതിഷേധവുമായി കരിങ്കൊടി കാണിച്ചത്. തുടർന്നു കൊണ്ടോട്ടിയിൽ നിന്ന് ഉച്ചയോടെ മലപ്പുറത്തെ പരിപാടികളിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ യുഡിഎഫ് യുവജന സംഘനടകൾ ചേർന്നു ആലത്തൂർപടിയിൽ തടഞ്ഞു കരിങ്കൊടികാട്ടി.
മലപ്പുറത്തിനടുത്തു മേൽമുറിയിൽ നടന്ന ഐടിസി ഫീ റീഇംബേഴ്സ്മെന്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തിൽ പങ്കെടുത്ത ജലീൽ പിന്നീട് ശക്തമായ പോലീസ് കാവലിലാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ മലപ്പുറത്തെ ശിശുക്ഷേമ സമിതി ഭവനിലെത്തിയത്. സ്മാർട്ട് ചൈൽഡ് പദ്ധതി ഉദ്ഘാടനവും ശിശുദിനാഘോഷവും ഉദ്ഘാടനവുമായിരുന്നു ഇവിടെ.
കുട്ടികളുമായി ബന്ധപ്പെട്ട ചടങ്ങായതിനാൽ ഇവിടെ പ്രതിഷേധം വേണ്ടെന്നു യൂത്ത്ലീഗ് നേരത്തേ തീരുമാനിച്ചിരുന്നു. ഉച്ചയ്ക്കു ശേഷം മലപ്പുറം നഗരസഭാ ബസ് സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ ഇമ്പിച്ചിബാവ ഭവനനിർമാണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. ഇവിടെയും യൂത്ത്ലീഗ് പ്രവർത്തകർ കരിങ്കൊടികാണിച്ചു.
പ്രതിഷേധം ശക്തമാകുമെന്നറിഞ്ഞു മൂന്നൂറിലധികം പോലീസുകാരെയാണ് വിന്യസിച്ചത്. പ്രതിഷേധം ശക്തമായതോ ടെ പോലീസ് ലാത്തി വീശി. ഇതിനിടെ കല്ലേറും ചീമുട്ടയേറും നടന്നു. കല്ലേറിലും ലീത്തിവീശലിലും നിരവധി പേർക്കു പരിക്കേറ്റു. തുടർന്നു നഗരസഭാ ഹാളിലെ ചടങ്ങിൽ മന്ത്രിയുടെ പ്രസംഗത്തിനു ശേഷം യൂത്ത്ലീഗ് പ്രവർത്തകർ വേദിയിലേക്കു കയറി കരിങ്കൊടി കാട്ടി. ഇവരെ ബലംപ്രയോഗിച്ച് പോലീസ് കൊണ്ടുപോയി.
പോലീസ് ആക്രമണത്തിൽ മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി, ജില്ലാ പ്രസിഡന്റ് അൻവർ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് വി.കെ.എം ഷാഫി അടക്കമുള്ള 20 ഓളം പേർക്കു പരിക്കേറ്റിട്ടുണ്ട്. ഇവരെ മലപ്പുറം സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് സമരക്കാരെ നേരിട്ടത്.

No comments:
Post a Comment