കാഞ്ഞങ്ങാട് : കേരളപ്പിറവി ദിനത്തിൽ ഭരണഭാഷാ പ്രതിജ്ഞയ്ക്കു സംഗീതാവിഷ്കാരം ഒരുക്കി വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസ്.[www.malabarflash.com]
മലയാളമാണ് എന്റെ ഭാഷ....എന്നു തുടങ്ങുന്ന പ്രതിജ്ഞ സ്കൂൾ സംഗീതാധ്യാപകൻ വെള്ളിക്കോത്ത് വിഷ്ണുഭട്ടാണ് സംഗീത രൂപം നൽകി ചിട്ടപ്പെടുത്തിയത്. വിദ്യാരംഗം കലാസാഹിത്യ വേദി, മലയാളവേദി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

കേരളപ്പിറവിയുടെ ഓർമയ്ക്ക് 62 മൺചിരാതുകളിൽ ഭാഷാ ദീപമേന്തി മഹാകവി പിയുടെ സർഗാത്മകത ഉണർത്തിയ സ്കൂൾ അരയാൽത്തറയ്ക്കു കീഴിൽ അണിനിരന്നാണു സംഗീത പ്രതിജ്ഞ അവതരിപ്പിച്ചത്.
പ്രധാനാധ്യാപകൻ ടി.പി.അബ്ദുൽ ഹമീദ് ഭാഷാദീപം കൊളുത്തി.
പിടിഎ പ്രസിഡന്റ് കെ.ജയൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.ഗോവിന്ദ് രാജ്, വെള്ളിക്കോത്ത് വിഷ്ണുഭട്ട്, എം.കെ.പ്രിയ, ടി.പി.സൗമിനി ഭായി, കെ.പുഷ്പവല്ലി, ടി.വി.മധുകുമാർ, കെ.അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി വി.സുരേഷ് എന്നിവർ പ്രസംഗിച്ചു.

നേരത്തെ സ്കൂൾ അസംബ്ലിയിൽ സ്കൂൾ വിദ്യാർഥിനി നന്ദന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശിവാനി, അനഘ എന്നിവർ പ്രസംഗിച്ചു. കുട്ടികൾ അക്ഷരക്കാർഡുകളുമേന്തി മലയാള ഭാഷയെ വരവേറ്റു. നവകേരളത്തിന് ആശയങ്ങൾ തേടി ചിത്രരചന, ലേഖന മൽസരങ്ങളും നടത്തി.

No comments:
Post a Comment