കുണ്ടംകുഴി: കുണ്ടംകുഴി ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റേയും, വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും നേതൃത്വത്തിൽ കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നവകേരള സന്ദേശ യാത്ര നടത്തി.[www.malabarflash.com]
'നവകേരളത്തിന്റെ സൃഷ്ടിതൻ സമയത്ത് ജാതിയും, വർണവും, രാഷ്ട്രീയവും മാറ്റി ഒന്നായിരിക്ക നാം ' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സന്ദേശയാത്ര.
ബേഡകം പൊലിസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം.എ ലക്ഷ്മി അധ്യക്ഷയായി. അഡീഷണൽ എസ്.ഐ എ.ജെ അബ്രഹാം സല്യൂട്ട് സ്വീകരിച്ചു. ഡബ്ല്യൂ. സി.പി.ഒ ടി.വി പത്മ, സി.പി.ഒമാരായ രാജേഷ്, കുഞ്ഞികൃഷ്ണൻ, എസ്.പി.സി സി.പി.ഒ കെ.അശോകൻ, എ.സി.പി.ഒ കെ.വാസന്തി, സ്റ്റാഫ് സെക്രട്ടറി കെ.പുഷ്പരാജൻ, വിദ്യാരംഗം കൺവീനർ അനൂപ് പെരിയൽ, ജോ. കൺവീനർ കെ.ജ്യോതിലക്ഷ്മി, അധ്യാപകരായ ആൻറണി സിനീഷ്, ബിജോയ് സേവ്യർ, കെ.സന്തോഷ് നേതൃത്വം നൽകി.
ദിനാചരണത്തോടനുബന്ധിച്ച് ലേഖന മത്സരം, ജലഛായ രചന, പോസ്റ്റർ നിർമാണം, ക്വിസ് മത്സരം എന്നിവയും നടന്നു. നവകേരള പുനർനിർമിതിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ സന്ദേശം മുഴുവൻ


No comments:
Post a Comment