Latest News

എസ് എസ് എഫ് സീറത്തുന്നബി അക്കാദമിക് കോണ്‍ഫറന്‍സിന് വിപുലമായ ഒരുക്കങ്ങള്‍

കാസര്‍കോട്: പ്രവാചകരുടെ ജീവിത ചരിത്രം പ്രമേയമാക്കി ഈ മാസം 15ന് കാസര്‍കോട്ട് എസ് എസ് എഫ് സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന സീറത്തുന്നബി അക്കദമികി കോണ്‍ഫറന്‍സിന് വിപുലമായ ഒരുക്കങ്ങള്‍.[www.malabarflash.com]
വ്യാഴാഴ്ച രാവിലെ മുതല്‍ മുനസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലെ മൂന്ന് വേദികളിലായി നടക്കുന്ന അക്കാദമിക് സെമിനാറും വൈകിട്ട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന പൊതു സമ്മേളനവും ചരിത്ര സംഭവമാക്കാന്‍ ജില്ലയിലെ മുഴുവന്‍ സുന്നി പ്രസ്ഥാന കുടുംബവും ഒന്നിച്ച് കൈകോര്‍ക്കാന്‍ സുന്നി സെന്ററില്‍ നടന്ന സംയുക്ത ക്യാബിനറ്റ് യോഗം തീരുമാനിച്ചു.

അക്കാദമിക് സെമിനാറില്‍ ആയിരം പ്രതിനിധികളെ അണി നിരത്തും. സംശയനിവാരത്തിന് അവസരം നല്‍കി വ്യത്യസ്ഥങ്ങളായ 50 അക്കാദമിക് പ്രബന്ധങ്ങളാണ് സെമിനാറില്‍ അവതരിപ്പിക്കുന്നത്.

വൈകിട്ട് 5ന് കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നടക്കുന്ന കോണ്‍ഫറന്‍സില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ ഫാറൂഖ് നഈമി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. ആയിരങ്ങള്‍ അണി നിരക്കുന്ന കോണ്‍ഫറന്‍സിലേക്ക് എല്ലാ യൂണിറ്റുകളില്‍ നിന്നും പ്രത്യേക വാഹനം സംഘടിപ്പിക്കും. യൂണിറ്റുകളില്‍ ഗൃഹ സന്ദര്‍ശനം സജീവമാക്കും.

സംയുക്ത ക്യാബിനറ്റ് യോഗത്തില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, സമസ്ത ജില്ലാ വര്‍ക്കിംങ് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് ജെ എം ജില്ലാ ട്രഷറര്‍ ഇല്യാസ് കൊറ്റുമ്പ, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് സുഹ്‌രി, ശാഫി സഅദി ഷിറിയ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

എസ് എഫ് ജില്ലാ സെക്രട്ടറി സ്വദിഖ് ആവളം സ്വാഗതവും ഹാരിസ് ഹിമമി പരപ്പ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.