ശ്രീനഗർ: ജമ്മു കശ്മീരിൽ നിയന്ത്രണരേഖയ്ക്കു സമീപം പാക്കിസ്ഥാൻ സൈനികർ നടത്തിയ വെടിവയ്പിൽ മലയാളി സൈനികന് വീരമൃത്യു. എറണാകുളം മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റ്യനാണ്(34) കൊല്ലപ്പെട്ടത്.[www.malabarflash.com]
കൃഷ്ണ ഖാട്ടി സെക്ടറില്‍ പാക്ക് സൈന്യം വൈകിട്ട് 5.15 ഓടെ നടത്തിയ വെടിവയ്പിലാണ് സൈന്യത്തിൽ ലാൻസ് നായിക്കായി സേവനമനുഷ്ഠിച്ചു വന്ന ആന്റണി സെബാസ്റ്റ്യൻ വീരമൃത്യു വരിച്ചത്.
ഒപ്പമുണ്ടായിരുന്ന സൈനികൻ ഹവിൽദാർ മാരിമുത്തുവിനും വെടിയേറ്റു. ഗുരുതരാവസ്ഥയിലുള്ള ഇദ്ദേഹം പൂഞ്ചിലെ സൈനിക ആശുപത്രിയിൽ ചികിൽസയിലാണ്.

No comments:
Post a Comment