Latest News

സീറത്തുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സിന് വ്യാഴാഴ്ച കാസര്‍കോട് തുടക്കമാവും

കാസര്‍കോട്: മുത്ത് നബി ജീവിതവും ദര്‍ശനവും എന്ന പ്രമേയത്തില്‍ ആചരിക്കുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി സംഘടപ്പിക്കുന്ന സീറത്തുന്നബി അക്കാദമിക്ക് കോണ്‍ഫറന്‍സ് ഈ മാസം 15ന് കാസര്‍ക്കോട്ട് നടക്കും.[www.malabarflash.com]

മുഹമ്മദ് നബി(സ്വ)യുടെ ജീവിതത്തെ സമഗ്രമായി പഠിക്കുന്ന വിജ്ഞ്ഞാന ശാഖയാണ് സീറത്തുന്നബി. ജീവചരിത്രത്തേക്കാള്‍ വിപുലവും സമഗ്രവുമാണ് സീറയുടെ പ്രമേയം. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ് പ്രവാചകരുടെ ജീവിതം എന്നതിനാല്‍ പ്രവാചക പഠനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് മുസ്‌ലിം ലോകം നല്‍കിവരുന്നത്. നബി ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ കുറിച്ചുള്ള പുതിയ പഠനങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും അല്ലാതെയും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടന്നുവരുന്നുണ്ട്.

കേരളത്തില്‍ ഈ വിഷയത്തിലുള്ള പഠനങ്ങള്‍ താരതമ്യേനെ കുറവാണ്. ഈ ഒരു പശ്ചാതലത്തിലാണ് സീറത്തുന്നബി പഠനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ എസ്. എസ്.എഫ് സംസ്ഥാന കമ്മിറ്റി ഇത്തരത്തിലുള്ള ഒരു അക്കാദമിക്ക് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

കേരളത്തിനകത്തും പുറത്തുമുള്ള വ്യത്യസ്ത യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളും ഗവേഷകരും സമര്‍പ്പിച്ച ഇരുന്നൂറോളം പ്രബന്ധങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രബന്ധങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുക. ഓരോ അവതരണങ്ങളുടേയും തുടര്‍ച്ചയായി പ്രമുഖര്‍ നയിക്കുന്ന ചര്‍ച്ചകളും നടക്കും. സമസ്ത മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ ഹുസൈന്‍ രണ്ടത്താണി, എന്‍ എം സാദിഖ് സഖാഫി പെരിന്താറ്റിരി, എന്‍ വി അബ്ദുല്‍ റസാഖ് സഖാഫി, ഫൈസല്‍ അഹ്‌സനി ഉളിയില്‍, ഡോ ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല, ഡോ അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, ഡോ മുഹമ്മദ് അസ്ഹരി, ഡോ ഫൈസല്‍ അഹ്‌സനി രണ്ടത്താണി, അബ്ദുല്‍ ബസ്വീര്‍ സഖാഫി പിലാക്കല്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിക്കും.

നേരത്തെ രജിസ്‌ട്രേഷന്‍ നടത്തിയ ആയിരത്തോളം വരുന്ന പ്രതിനിധികള്‍ക്ക് മാത്രമാണ് സമ്മേളനത്തില്‍ പങ്കെടുക്കാനാകുക. രാവിലെ 9 മണിക്കാരംഭിപ്പിക്കുന്ന അക്കാദമിക്ക് സെഷന്‍ വൈകിട്ട് 4 മണിക്ക് സമാപിക്കും. തുടര്‍ന്ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാനാകും.

രാവിലെ ഒമ്പത് മണിക്ക് ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും സഅദിയ്യ പ്രിന്‍സിപ്പളുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

വൈകീട്ട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി മദ്ഹു റസൂല്‍ പ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി വിപുലമായ പുസ്തക മേളയും പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ചിട്ടുണ്ട്.

സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍, കേരള മുസ്ലിം ജമാഅത്ത ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ ബാഹസന്‍ തങ്ങള്‍, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രനര്‍ത്തക സമിതി അംഗം ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, മൂസ സഖാഫി കളത്തൂര്‍, സി പി ഉബൈദുല്ലാ സഖാഫി, എം ടി ശിഹാബുദ്ദീന്‍ അസ്ഹരി, സി കെ റാശിദ് ബുഖാരി, എ പി മുഹമ്മദ് അശ്ഹര്‍, കെ അബ്ദുല്‍ റശീദ എസ് വൈ എസ് ജില്ലാ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തുര്‍, അശ്‌റഫ് സഅദി ആരിക്കാടി, ജമാല്‍ സഖാഫി ആദുര്‍ തുടങ്ങിയവര്‍ സംസാരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.